ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/HlHGP9940wG5ejU9Vbtp.jpg)
യേശുവിൻ്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണം
മലമ്പുഴ: ഉദ്തി തനായ യേശുവിൻ്റെ പാദത്തിങ്കൽ നമ്മുടെ പീഢകളും സങ്കടങ്ങളും സമർപ്പിച്ച് സമാധാനവും ആശ്വാസവും കണ്ടെത്താമെന്നും പീഢകൾ കഴിഞ്ഞേ ഉയിർത്തെഴുന്നേൽപ്പുള്ളൂവെന്നും മലമ്പുഴ സെൻ്റ് ജൂഡ്സ് പള്ളി വികാരി ഫാ.ആൻസൻ മേച്ചേരി.
Advertisment
ഈസ്റ്ററിൻ്റെ തിരുകർമ്മത്തോടനുബന്ധിച്ചുള്ള വചന സന്ദേശം നൽകുകയായിരുന്നു ഫാ.ആൻസൻ മേച്ചേരി. യേശുവിൻ്റെ സഹനം നമ്മുടെ ജീവിതത്തിലേക്കാവഹിച്ച് നമ്മൾ ക്ഷമയും സഹനവും പര സ്നേഹവും സ്വായത്തമാക്കി ജീവിക്കണമെന്നും ഫാ: ആൻസൻ ഉദ്ബോധിപ്പിച്ചു.തിരുകർമ്മങ്ങൾക്ക് ശേഷം തിരി കത്തിച്ചു കൊണ്ടുള്ള പ്രദിക്ഷണവും ഈസ്റ്റർ മുട്ട വിതരണവും ഉണ്ടായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us