കൊലപാതക ശ്രമത്തിന് ഇരയായ സിപിഐഎം പ്രവര്‍ത്തകന്‍ ആര്‍ വാസു നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

പാലക്കാട്: വടക്കഞ്ചേരിയില്‍ അഞ്ച് വര്‍ഷം മുമ്പ് ആര്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ കൊലപാതക ശ്രമത്തിന് ഇരയായ സിപിഐഎം പ്രവര്‍ത്തകന്‍ ചികിത്സയിലിരിക്കെ മരിച്ചു. ചീരക്കുഴി സ്വദേശിയും സിഐടിയു ചുമട്ടുതൊഴിലാളിയുമായിരുന്ന ആര്‍ വാസുവാണ് മരിച്ചത്.

2017 ഫെബ്രുവരി11 ന് രാവിലെ വാസുവിനെ കുണ്ടുകാട് പാര്‍ട്ടി ഓഫിസില്‍ കയറി ആര്‍എസ്എസ്സുകാര്‍ ആക്രമിക്കുകയായിരുന്നു. ശരീരമാസകലം ഇരുപത്തഞ്ചോളം വെട്ടുകളേറ്റ വാസു ചികിത്സയിലിരിക്കെ വൃക്കരോഗത്തിനും അടിമപ്പെട്ടു.

ഇന്നലെ രാത്രിയിലാണ് മരണം. കേസിലെ മുഴുവന്‍ പ്രതികളും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നടപടികള്‍ ഇതുവരെ തുടങ്ങിയിട്ടില്ല.

Advertisment