New Update
/sathyam/media/post_attachments/uVVGcw4b05yGvQbaw3kz.jpg)
നെല്ലിയാമ്പതി: പതിനാലാം വളവിനു സമീപമായുള്ള ചുരം റോസിൽ അമ്മയും കുഞ്ഞുമായ കാട്ടാനക്കൂട്ടം ഇറങ്ങി കെഎസ്ആർടിസി ബസ്സും മറ്റു വാഹനങ്ങളെയും 30 മിനിറ്റോളം തടഞ്ഞു നിർത്തി.
Advertisment
ഇന്നലെ ഉച്ചയോടെ 11 മണിക്കുള്ള കെഎസ്ആർടിസി ബസിന്റെ യാത്രയിലാണ് സംഭവം. ശേഷം ആനക്കൂട്ടം വാഹനങ്ങളെയും സഞ്ചാരികളേയും മറ്റും ശല്യം ചെയ്യാതെ കാട്ടിലേക്കു കയറി. ഇരുചക്ര വാഹനങ്ങളും വലിയ വാഹനങ്ങളും ആനകളുടെ പിറകിലൂടെയും വശങ്ങളിലൂടെയും പോയെങ്കിലും യാത്രകാരെയും മറ്റും ശല്യം ചെയ്തിരുന്നില്ലെന്നതും സഞ്ചാരികൾക്ക് കൗതുക കാഴ്ചയൊരുക്കി.
വാഹനങ്ങൾ പാർക്ക് ചെയ്ത് വാഹനത്തിൽ നിന്ന് ഇറങ്ങിയ സഞ്ചാരികൾ ദൃശ്യങ്ങൾ പകർത്തുന്ന തിരക്കിലായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us