'അനുപമം ജീവിതം' വ്യക്തി ബന്ധങ്ങളുടെ ഊഷ്മളതയും രാജ്യത്തിന്റെ വികാസപരിണാമവും എഴുതപ്പെട്ട കെ. ശങ്കരനാരായണൻ്റെ ആത്മകഥ പ്രകാശിപ്പിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

Advertisment

പാലക്കാട്: വിപുലമായ വ്യക്തി ബന്ധങ്ങളുടെ ഊഷ്മളതയും രാജ്യത്തിന്റെ വികാസപരിണാമവും രാഷ്ട്രീയ പ്രവർത്തനത്തിന്റെ സുതാര്യതയും എഴുതപ്പെട്ട ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായകരിലൊരാളായ കെ. ശങ്കരനാരായണൻ്റെ ആത്മകഥ പ്രകാശിപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശനു നൽകികൊണ്ട് വെർച്ച്ലായി പ്രകാശനം നിർവഹിച്ചു. പാലക്കാട് ഹോട്ടൽ ഇന്ദ്രപ്രസ്സ്ഥ ഓഡിറ്റോറിയത്തിലും പുസ്തക പ്രകാശന സദസ്സ് സംഘടിപ്പിച്ചു.

ഗോവ ഗവർണ്ണർ പിഎസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. കെ ശങ്കരനാരായണൻ്റെ ആത്മകഥ തയ്യാറാക്കിയ ഷജിൽ കുമാറിനെ ചടങ്ങിൽ ആദരിച്ചു. ശങ്കരനാരായണന്റെ ആത്മകഥ കേവലമൊരു ആത്മകഥയല്ലിത്.

കൂട്ടുകുടുംബത്തിൽനിന്നും അണുകുടുംബത്തിലേക്കുള്ള ബന്ധങ്ങളുടെ മാറ്റവും രാജ്യത്തിന്റെ വികാസപരിണാമവും കൃത്യമായി ഇവിടെ പ്രതിപാദിക്കപ്പെടുന്നു. ഷൊർണൂരിലെ കടമുറിക്കെട്ടിടത്തിന്റെ മുകൾനിലയിലെ മുറിയിൽ നിന്നാരംഭിച്ച സാമൂഹികസേവനം അദ്ദേഹത്ത കൊണ്ടെത്തിച്ചത് മഹാരാഷ്‌ട്രയടക്കമുള്ള ആറു സംസ്ഥാനങ്ങളുടെ ഗവർണർ പദവിയിലേക്കാണ്.

കേരളത്തിലെ കോൺഗ്രസ്സിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഒരു പോലെ സ്നേഹവും ബഹുമാനവുമുള്ള നേതാക്കളിൽ ഒരാളാണ് ശങ്കരനാരായണൻ. എല്ലാ മേഖലകളിലും കഴിവുകൊണ്ടും ആത്മാർത്ഥതകൊണ്ടും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

മന്ത്രിസഭ ഉള്ളപ്പോഴും പ്രതിപക്ഷത്തായിരിക്കുമ്പോഴും ഘടകകക്ഷികളെ കൂട്ടിയിണക്കി സുഗമമായി മുന്നോട്ടു കൊണ്ടുപോകുവാനുള്ള നയചാതുര്യവും ക്ഷമയും കാണിച്ച കൺവീനർമാരിൽ പ്രമുഖനാണ് ശങ്കരനാരായണൻ.

സ്വന്തം കാഴ്ചയുടെ പരിധിയില്‍ നിന്നുകൊണ്ടല്ല ഒരു നേതാവ് എന്ന നിലയിൽ ജനങ്ങളുടെ കാര്യങ്ങളിൽ ഇടപെടൽ നടത്തിയത്. പൂര്‍ണ്ണമായ തോതില്‍ വീക്ഷിച്ചു കൊണ്ടായിരുന്നു തീരുമാനങ്ങള്‍ എടുത്തിരുന്നത്.

ശിഥിലമായ കാഴ്ചയിലൂടെ കാര്യങ്ങള്‍ വീക്ഷിക്കുന്ന രീതി ശങ്കരനാരായണന് പതിവില്ലായിരുന്നു. ആരോടും നല്ല വ്യക്തിബന്ധങ്ങൾ സൂക്ഷിക്കുന്നതിലും സമൂഹത്തിനു പ്രയോജനപ്രദമായ കാര്യങ്ങളിൽ പൂർണ്ണമായ സഹകരണം ഉറപ്പ് വരുത്തുന്നതുമാണ് അദ്ദേഹത്തിന്റെ പ്രകൃതം.

ഘടകകക്ഷികൾ മാത്രമല്ല സംസ്ഥാനത്തെ എല്ലാ സാമൂഹിക ശക്തികളെയും കൂട്ടിയിണക്കുന്നതിന് അസാമാന്യ നയപാടവവും കഴിവുമാണ് അദ്ദേഹം പ്രകടിപ്പിച്ചിട്ടുള്ളത്. ശങ്കരനാരായണന്റെ കഴിവുകളും സംഭാവനകളും സമൂഹവും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുള്ളതായി എ.കെ. ആന്റണി ഉൾപ്പടെയുള്ള സാമൂഹ്യ രാഷ്ട്രീയ നേതാക്കൾ പറഞ്ഞു.

വിയോജിപ്പുകൾകൂടി ചേരുന്നതാണ് ജനാധിപത്യം. ഇപ്പോഴും ചിലർക്കത് മനസ്സിലാകുന്നില്ല. അത്തരം ധാരണകൾക്ക് ജനാധിപത്യത്തിൽ സ്ഥാനമില്ലെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ ഗവർണറുമായ കെ.ശങ്കരനാരായണന്റെ ആത്മകഥ.
മാതൃഭൂമി ബുക്സ് ആണ് പ്രസാധകർ.ചരിത്രപരമായ ഒരു ജീവിതത്തെ രേഖപ്പെടുത്താൻ കഴിഞ്ഞതിൽ പത്ര പ്രവർത്തകനും എഴുത്തുകാരനുമായ ഷിജിൽ കുമാർ സന്തോഷം പങ്കുവച്ചു.

palakkad news
Advertisment