പാലക്കാട്: നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് എൻ.വൈ.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനത്തിൽ മോഡി ഗവൺമെന്റ് ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു.
നരേന്ദ്ര മോദി രാജ്യത്തെ യുവാക്കളെ വഞ്ചിച്ചുവെന്നും,ജനങ്ങളോട് യാതൊരുവിധ പ്രതിബദ്ധതയും ഇല്ലാത്തവരാണ് കേന്ദ്രം ഭരിക്കുന്നതെന്നും യോഗം ഉദ്ഘാടനം ചെയ്ത്കൊണ്ട് നാഷണലിസ്റ്റ് സ്റ്റുഡന്റ്‌സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.എ അബ്ദുള്ള പറഞ്ഞു.
എൻ.വൈ.സി ജില്ലാ പ്രസിഡന്റ് ശ്രീജി കടവത്ത്, എൻ.സി.പി ജില്ലാ പ്രസിഡന്റ് ഓട്ടൂർ ഉണ്ണികൃഷ്ണൻ മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുത്തു. എൻ.സി.പി ജില്ലാ ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ മൊയ്തീൻകുട്ടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, കബീർ വെണ്ണക്കര, ശ്രീക്കുട്ടൻ, നസീർ പടിഞ്ഞാറേതിൽ, അഭിജിത്ത്, പി.സിദ്ധീഖ്, ഷബീറലി എന്നിവർ സംസാരിച്ചു.