New Update
Advertisment
പാലക്കാട്: ദൃശ്യവിസ്മയങ്ങളുടെ കലവറയൊരുക്കി ഒടിടി പ്ലാറ്റ്ഫോമുകള്‍ ശ്രദ്ധേയമാകുമ്പോള്‍ ലോകത്ത് ആദ്യമായി സംസ്കൃതം ഭാഷയ്ക്ക് പ്രാധാന്യം ഒരുക്കി 'സംസ്കൃതം ഒടിടി പ്ലാറ്റ്ഫോം' വരുന്നു.
ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ പി.കെ അശോകന്‍റെ നേതൃത്വത്തിലാണ് സംസ്കൃതം ഒടിടി പ്ലാറ്റ്ഫോം പ്രവര്‍ത്തനം ആരംഭിക്കുന്നത്. സംസ്കൃതം സിനിമകള്‍, സീരിയലുകള്‍, ഷോര്‍ട്ട് ഫിലിമുകള്‍ തുടങ്ങി സംസ്കൃതം ഭാഷയിലൊരുങ്ങുന്ന എല്ലാ ദൃശ്യകലകളും ഈ പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകര്‍ക്ക് കാണാനാവും.
പതിനഞ്ചിലധികം സിനിമകളും സ്പെഷ്യല്‍ പരിപാടികളുമായി ലോക സംസ്കൃത ദിനമായ ഓഗസ്റ്റ് 22 ന് സംസ്കൃതം ഒടിടി പ്ലാറ്റ്ഫോം പ്രവര്‍ത്തനം ആരംഭിക്കും.