New Update
Advertisment
വാളയാര്‍: വാളയാർ ആര്‍ടിഒ ഓഫീസിൽ നടക്കുന്ന അഴിമതി മൂലം കോടിക്കണക്കിന് രൂപയാണ് സംസ്ഥാന സർക്കാർക്കാരിന് നഷ്ടമാകുന്നതെന്നതിനാൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് സി.ആർ നീലകണ്ഠൻ ആവശ്യപ്പെട്ടു.
ഹ്യൂമൺ റൈറ്റ്സ് ഫൗണ്ടേഷൻ പാലക്കാട് ജില്ലാ ഘടകം സംഘടിപ്പിച്ച ആര്‍ടിഒ ഓഫീസ് മാർച്ച് ഉൽഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സി.ആർ. നീലകണ്ഠൻ. സമ്മേളനത്തിൽ പി.എച്ച് കബീർ അധ്യക്ഷത വഹിച്ചു.
മാർച്ചിനെ അഭിവാദ്യം ചെയ്തു കൊണ്ട് കെ.എസുലൈമാൻ (ബിജെപി സംസ്ഥാന കൗൺസിൽ), രാജേന്ദ്രൻ നായർ (ഫോർവേർഡ് ബ്ലോക്ക്), അബ്ദുറഹിമാൻ, കൃഷ്ണൻ മലമ്പുഴ, സന്തോഷ് മലമ്പുഴ, ജോബി, സത്യനാരായണൻ, സ്വർണകുമാരി തുടങ്ങിയവർ സംസാരിച്ചു.