New Update
Advertisment
പാലക്കാട്: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡുകൾ വെട്ടി പൊളിച്ചതിന് നഗരസഭയ്ക്കും വാട്ടർ അതോറട്ടിക്കും പൊതുമരാമത്ത് വകുപ്പിൻ്റെ താക്കീത് നോട്ടീസ്. ഈ റോഡുപണികൾക്ക് പൊതുമരാമത്ത് വകുപ്പിൽ ഒടുക്കേണ്ടതായ സൂപ്പർ വിഷൻ, സെൻ്റേജ് ഇനത്തിലുള്ള തുകകൾ, സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്നിവ ഇതു വരേയും ഒടുക്കിയിട്ടില്ലാതിനാൽ മേൽ പറഞ്ഞ റോഡുപണികളുടെ ഉത്തരവാദിത്വം നഗരസഭക്കും വാട്ടർ അതോറട്ടിക്കും മാത്രമായിരിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് പറയുന്നു.
സാറ്റുട്ടറി നോട്ടീസിനുള്ള മറുപടിയിലാണ് പൊതുമരാമത്ത് വകുപ്പ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. മനുഷ്യാവകാശ പ്രവർത്തകനായ റെയ്മൻ്റ് ആൻ്റണിയാണ് സാറ്റിറ്ററി നോട്ടിസ് അയച്ചത്.