മുനിസിപ്പൽ പരിധിയിലെ റോഡുകളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നും പരമ്പരാഗത പപ്പടം സർക്കാർ പൊതുവിതരണ കേന്ദ്രങ്ങളിൽ വിപണനം നടത്തണമെന്നും ഓൾ ഇന്ത്യാ വീരശൈവ സഭ പാലക്കാട് ടൗൺ കമ്മറ്റി ആവശ്യപ്പെട്ടു

New Update

publive-image

Advertisment

പാലക്കാട്: മുനിസിപ്പൽ പരിധിയിലെ റോഡുകളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നും ,പരമ്പരാഗത പപ്പടം സർക്കാർ പൊതുവിതരണ കേന്ദ്രങ്ങളിൽ വിപണനം നടത്തണമെന്നും ഓൾ ഇന്ത്യാ വീരശൈവ സഭ ടൗൺ കമ്മറ്റി ആവശ്യപ്പെട്ടു.

ആൾ ഇന്ത്യാ വീരശൈവ സഭ പാലക്കാട് ടൗൺ കമ്മറ്റി എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചത്. നേരിട്ടും ഓൺലൈനായും പാലക്കാട് ഐശ്വര്യയിൽ വച്ച് ടൗൺ വൈസ് പ്രസിഡന്റ് ജന്താനശേഖരന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.

യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ് മുഖ്യാതിഥിതിയായി. കഴിഞ്ഞ 2 വർഷമായി പാലക്കാട് നഗരത്തിൽ എല്ലാ റോഡുകളിലും ശുദ്ധജല വിതരണ പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റോഡുകൾ വെട്ടിപ്പൊളിക്കുകയും പിന്നീട് അത് സമയബന്ധിതമായി റോഡ് പണി പൂർത്തീകരിക്കാതെ നഗര റോഡുകൾ അപകട സ്ഥിതിയിലാണ്.

റോഡുകൾ ഉടൻ അറ്റകുറ്റപണികൾ നടത്തണമെന്ന് പാലക്കാട് ജില്ലാ കളക്ടർക്കും, പാലക്കാട് നഗര സഭയക്കും ടൗൺ കമ്മറ്റി പരാതി നൽകി. 'കൊവിഡ് 19 മഹാമാരിയുടെ സാഹചര്യത്തിൽ ഉത്സവങ്ങളും 'ആഘോഷങ്ങളും ഇല്ലാത്തതും, കല്യാണങ്ങൾ പരിമിത പെടുത്തിയതും പരമ്പരാഗത പപ്പട നിർമ്മാണമേഘല പ്രതിസന്ധിയിലാണ്.

ഈ ഓണക്കാലത്ത് സർക്കാർ പൊതു വിതരണ സംവിധാനം വഴി പരമ്പരാഗത പപ്പടം വില്പന നടത്തണമെന്നും സർക്കാർ ഈ കുടിൽ വ്യവസായത്തിന് ഗ്രാൻറ് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ വനിതാ സമിതി വൈസ് പ്രസിഡന്റ് ഉഷ, ജില്ലാ വൈസ് പ്രസിഡന്റ് ലതിക ടൗൺ കമ്മറ്റി പ്രസിഡൻറ് സോമൻ തിരുനെല്ലായി, മണികണ്ഠൻ പിരായിരി, മുരുകേശൻ എന്നിവർ പ്രസംഗിച്ചു.

palakkad news
Advertisment