ലോക ഗജ ദിനത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ ആനപ്രേമി സംഘം 'നാട്ടാന പരിപാലന നിയമത്തിൽ കാലോചിതമായ മാറ്റം' എന്ന വിഷയത്തിൽ  വെബിനാർ സംഘടിപ്പിച്ചു

New Update

publive-image

Advertisment

"2012ലെ കേരള നാട്ടാന പരിപാലന ചട്ടം കാലാനുസൃതമായി പരിഷ്കരിക്കണം" ലോക ഗജ ദിനത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ ആനപ്രേമി സംഘം നാട്ടാന പരിപാലന നിയമത്തിൽ കാലോചിതമായ മാറ്റം എന്ന വിഷയത്തിൽ  വെബിനാർ സംഘടിപ്പിച്ചു.

ഡോ. ടി.എസ് രാജീവ് (അസോസിയേറ്റ് പ്രൊഫസർ ആൻ്റ് ഡയറക്ടർ സെൻ്റർ ഫോർ എലിഫൻ്റ് ' സ്റ്റഡീസ് കേരള വെറ്റിനറി  യൂണിവേഴ്സിറ്റി), കെ.മഹേഷ് (എലിഫൻ്റ് ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി), ശ്രീജിത്ത് വളപ്പായ (കേരള എലിഫൻ്റ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി), അഡ്വ. നാഗാരാജ് നാരായണൻ (സ്പെഷൽ ഗവൺമെൻ്റ് പ്ലീഡർ ഫോറസ്റ്റ് ആൻ്റ് വൈൽഡ് ലൈഫ് ഹൈക്കോർട്ട് ഓഫ് കേരള), അഡ്വ. എൻ. മഹേഷ് (കേരള ഹൈക്കോടതി വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ലോ എക്സ്പേർട്ട്), ഫോറസ്റ്റ് ഓഫിസർ ഭി.എസ് ഭദ്രകുമാർ, അഖില കേരള ആനത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി മനോജ് വാഴക്കുളം എന്നിവർ ആനമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ  കുറിച്ച് പ്രതിപാദിച്ചു.

കേരളത്തിലെ ആന ഉത്സവമേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളും പുറമേ ലോകമെമ്പാടുമുള്ള ആനപ്രേമികളും വെബിനാറിൽ പങ്കെടുത്തു ആന  പ്രേമി സംഘം ജില്ലാ പ്രസിഡൻ്റ് ഹരിദാസ് മച്ചിങ്ങൽ, മോഡറേറ്ററായി  സെക്രട്ടറി ഗുരുജി കൃഷ്ണ , ട്രഷറർ രാജേഷ് രാമകൃഷണൻ, പ്രതീഷ് പുതുപ്പരിയാരം എന്നിവർ  സംബന്ധിച്ചു.

കേരളത്തിലെ നാട്ടാനകൾ നാൾക്കു നാൾ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. 2021 ജനുവരി മുതൽ 2021 ജൂലൈ വരെ ചരിഞ്ഞത്  14 ആനകൾ. നിലവിൽ ഉള്ള ആനകൾ പ്രായം ആയി ചെരിയുന്നതിനെ നമുക്ക് തടുക്കാൻ ആവുന്ന ഒന്നല്ല.

പക്ഷെ ചെറു പ്രായത്തിൽ ഉള്ള ആനകൾ അകാലത്തിൽ പൊലിഞ്ഞു പോകുന്നത് ഒരു പരിധി വരെ ഒക്കെ തടയാൻ നമുക്ക് സാധിക്കും, അത് നമ്മുടെ ഉത്തരവാദിത്തം കൂടി ആണ്. ഇതിൽ പ്രധാന പങ്കു വഹിക്കേണ്ടവർ ദേവസ്വങ്ങളും ആന ഉടമസ്ഥരും ആന പാപ്പാന്മാരും ആണ്.

ആന എന്നൊരു പൊതു വികാരത്തിന്റെ അടിസ്ഥാനത്തിൽ നില നിൽക്കുന്ന ആന ഉടമസ്ഥരും ആനക്കാരും തമ്മിലുള്ള സൗഹൃദം ആണ് നാട്ടാന എന്ന ജീവിയുടെ  ആരോഗ്യവും, ആയുസ്സും, സുഖവും നിർണ്ണയിക്കുന്നത്.

അതിൽ വിട്ടു വീഴ്ച വരുത്താതെ ഇനിയുള്ള ഗജസമ്പത്ത് സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട്  പാലക്കാട് ജില്ലാ ആന പ്രേമി സംഘം പ്രമേയം അവതരിപ്പിച്ചു

palakkad news
Advertisment