മലമ്പുഴയില്‍ വീടിന് സമീപത്തെ തോട്ടിൽ കുളിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

New Update

publive-image

Advertisment

മലമ്പുഴ:വീടിന് സമീപത്തെ തോട്ടിൽ കുളിക്കാൻ പോയ യുവാവ് മരിച്ച നിലയിൽ കണ്ടെത്തി. മലമ്പുഴ ആനക്കല്ല് കൂടാരത്തിൽ വീട്ടിൽ തോമസിൻ്റെ മകൻ എൽദോ (28) ആണ് മരിച്ചത്.

ശനിയാഴ്ച്ച വൈകീട്ട് വീടിന് സമീപത്തെ കൊച്ചിത്തോട്ടിൽ തുണി അലക്കി കുളിക്കാനായി പോയതാണ്. വളരെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ, അന്വേക്ഷിച്ച് ചെന്ന വീട്ടുകാർ, എൽദോ തോട്ടിൽ കിടക്കുന്നതാണ് കണ്ടത്.

ഓടികൂടിയ നാട്ടുക്കാർ ഇയാളെ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നെന്മാറയിലെ ക്രഷറിംങ് യൂനിറ്റിലെ സൂപ്രവൈസറാണ്. ശനിയാഴ്ച്ചയാണ് വീട്ടിലെത്തിയത്. അപകടകാരണം വ്യക്തമല്ല. ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം കോവിഡ് പരിശോധന നടത്തി, പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ട് നൽക്കും. അവിവാഹിതനാണ്. അമ്മ സൂസമ്മ, സഹോദരി അഞ്ജുമോൾ.

palakkad news
Advertisment