New Update
Advertisment
പാലക്കാട്: മരുത റോഡ് സഹകരണ ബാങ്ക് കവർച്ച കേസ്സിൽ പ്രതിയെ തിരിച്ചറിഞ്ഞത് വെറും 10 ദിവസം കൊണ്ട്. യാതൊരു തെളിവും അവശേഷിപ്പിക്കാതെ പ്രതി നടത്തിയ ആസൂത്രിമായ കവർച്ചയില്‍ പോലീസ് പ്രതിയിലേക്കെത്തിയത് വളരെ പെട്ടെന്നായിരുന്നു.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് ഐപിഎസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പഴുതടച്ച അന്വേഷണമാണ് നടത്തിയത്. പ്രതി പോലും അന്തം വിട്ടു നിന്ന നിമിഷങ്ങളാണ് ഉണ്ടായത്. മഹാരാഷ്ട്രയിലായിരുന്നെങ്കിൽ താൻ പിടിക്കപ്പെടുമായിരുന്നില്ല എന്നും കേരള പോലീസ് പ്രഗൽഭരാണെന്നും പ്രതി നിഖിൽ അശോക് ജോഷി പോലീസിനോട് പറഞ്ഞു.