സീറ്റ്‌ അപര്യാപ്തത: പാലക്കാട്‌ ജില്ലയോടുള്ള വിവേചനങ്ങൾക്കെതിരെ ഫ്രറ്റേണിറ്റിയുടെ രാപ്പകൽ സമരം ആരംഭിച്ചു

New Update

publive-image

Advertisment

പ്ലസ് ടു, ഡിഗ്രി സീറ്റ്‌ പ്രവേശനത്തിൽ ജില്ലയോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി നേതാക്കൾ കളക്റ്ററേറ്റ് പടിക്കൽ നിരാഹാരമിരിക്കുന്നു

പാലക്കാട്‌:പ്ലസ് ടു,ഡിഗ്രി പ്രവേശനത്തിൽ പാലക്കാട്‌ ജില്ലയോട് അധികാരികൾ പുലർത്തുന്ന വിവേചനത്തിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി കലക്ട്രേറ്റ് പടിക്കൽ നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റംഗം സയ്യിദ് ഉമർ തങ്ങൾ, ജില്ല പ്രസിഡന്റ് റഷാദ് പുതുനഗരം,ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ എന്നിവർ സമര പന്തലിൽ നിരാഹാരമിരിക്കുന്നുണ്ട്. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് പി.എസ് അബൂഫൈസൽ സമരം ഉദ്ഘാടനം ചെയ്തു.

പാലക്കാട്‌ ജില്ലയിൽ എസ്.എസ്.എൽ.സി വിജയിച്ച 20,000 വിദ്യാർത്ഥികൾക്ക് പ്ലസ് വണ്ണിന് പഠിക്കാൻ സീറ്റില്ല. എസ്.സി/എസ്.ടി ഉന്നമനത്തിനായുള്ള ജില്ലയിലെ സർക്കാർ മെഡിക്കൽ കോളേജിൽ സംവരണ അട്ടിമറിയും ഭൂമി തിരിമറിയും, ജില്ലയിൽ പുതുതായി അനുവദിക്കപ്പെട്ട കോളേജുകൾ പലതും പ്രവർത്തിക്കുന്നത് വാടക കെട്ടിടങ്ങങ്ങളിൽ. മിക്ക പ്രൊഫഷണൽ കോഴ്സുകൾക്കും ജില്ലയിൽ അവസരങ്ങൾ ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾ പുറത്ത് പോകേണ്ടിവരുന്നു.

ആലത്തൂർ, മലമ്പുഴ മണ്ഡലങ്ങളിൽ ഗവ/എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകൾ പോലുമില്ല,ജില്ലയിലെ ആദിവാസി, ഭാഷ ന്യൂനപക്ഷ വിദ്യാർത്ഥികൾ സർക്കാറിന്റെ വിദ്യാഭ്യാസ ഭൂപടത്തിന് പുറത്ത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളത്തിൽ തന്നെ ഏറ്റവും വലിയ വിവേചനം പാലക്കാട്‌ നേരിടുന്നു തുടങ്ങിയ വിഷയങ്ങൾ സമരത്തിന്റ ഭാഗമായി ഉയർത്തുന്നുണ്ട്. ജില്ലയിലെ സാമൂഹിക പ്രവർത്തകരും വിദ്യാർത്ഥി സംഘടന നേതാക്കളും സമരത്തെ അഭിസംബോധന ചെയ്യും. വ്യത്യസ്തമായ ആവിഷ്ക്കാരങ്ങൾ സമരത്തിനോടാനുബന്ധിച്ച് നടക്കുന്നുണ്ട്.

palakkad news
Advertisment