പാലക്കാട് പിഎംജി സ്കൂളിൽ രണ്ട് പുതിയ പദ്ധതികൾ സ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും

New Update

publive-image

Advertisment

പാലക്കാട്: ചിൽഡ്രൻസ് റീ യുണൈറ്റഡിൻ്റെ ആഭിമുഖ്യത്തിൽ പാലക്കാട് പി.എം.ജി സ്കൂളിൽ നടപ്പാക്കുന്ന ഗേൾസ് ഓൺ വീൽസ്, കരയാത്ത ബാല്ല്യം കരിയാത്ത ബാല്ല്യം എന്നീ പദ്ധതികളുടെ ഉദ്ഘാടനം നിയമസഭ സ്പീക്കർ എം.ബി രാജേഷ് നിർവഹിക്കും.

വ്യാഴാഴ്ച്ച വൈകീട്ട് 3ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ഇ കൃഷ്ണദാസ്, റിയുണൈറ്റഡ് ഫൗണ്ടേഷൻ പ്രതിനിധി എസ് ഹരിഹരൻ തുടങ്ങി വിശിഷ്ടാതിഥികൾ പങ്കെടുക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

5-ാം ക്ലാസുമുതൽ 10-ാം ക്ലാസുവരെയുള്ള എല്ലാ പെൺകുട്ടികൾക്കും സൈക്കിൾ നൽകുക എന്നതാണ് ഗേൾസ് ഓൺ വീൽ. 5-ാം ക്ലാസു മുതൽ 10-ാം ക്ലാസ വരെയുള്ള ബി.എൽ കുടുംബങ്ങളിലേയും - മാനസീക - ശാരീരിക വെല്ലുവിളികൾ നേരിടുന്നഎല്ലാ പെൺകുട്ടികൾക്കും വർഷത്തിൽ 2000 രൂപ സ്കോളർഷിപ്പ് നൽകുന്നതാണു് കരയാത്ത ബാല്യം കരിയാത്ത ബാല്യം എന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത ഹെഡ്മിസ്ട്രസ്സ് സി. പുഷ്കല, പി.ടി.എ എസിഡൻ്റ് വിനോദ് കനാട്ട്, വൈസ് പ്രസിഡൻ്റ് സുരേന്ദ്രൻ കൂത്തന്നൂർ, അധ്യാപകൻ രമേശ് പറപ്പുറത്ത് എന്നിവർ പറഞ്ഞു.

palakkad news
Advertisment