പാലക്കാട് ജില്ലാ ജയിലിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി ആരംഭിച്ചു

New Update

publive-image

ജയിൽ വളപ്പിലെ കൃഷി എ പ്രഭാകരൻ എംഎൽഎ ചുറ്റിനടന്ന് കാണുന്നു

Advertisment

മലമ്പുഴ:മലമ്പുഴ എംഎൽഎ  എ.പ്രഭാകരൻ തൈ നട്ടുകൊണ്ട് ജില്ലജയിലിലെ ഡ്രാഗൺ ഫ്രൂട്ട് കൃഷിക്കു ആരംഭം കുറിച്ചു. ജയിൽ ഗേറ്റിൽ നിന്നും ഓഫീസ് കെട്ടിടത്തിലേക്കുള്ള വഴിക്കിരുവശവുമായി 16 സിമന്റു തൂണുകളിലേക്ക് പടർന്നു കയറുന്ന രീതിയിലാണ് ചെടികൾ നടുന്നത്. അകകാമ്പിനു ചുവപ്പ്, മഞ്ഞ, വെള്ള നിറത്തിലുള്ള വിവിധ ഇനങ്ങളാണ്.

ജയിലിലെ കൃഷികളെല്ലാം എംഎൽഎ ചുറ്റി നടന്നു കണ്ടു. വിള വൈവിധ്യത്തിൽ അത്ഭുതപ്പെട്ടു. തുടർന്ന് ഓഫിസിൽ നടന്ന ചടങ്ങിൽ സി.എം മെഡൽ ലഭിച്ച അസി. സൂപ്രണ്ട് മിനിമോൾക്ക് ഉപഹാരം നൽകി. ജയിലേക്ക് ഒരു പുതിയ ജീപ്പ് എംഎൽഎ ഫണ്ടിൽ നിന്നും ലഭ്യമാക്കുന്ന കാര്യം പരിഗണിക്കാമെന്ന് അദ്ദേഹംപറഞ്ഞു.

സൂപ്രണ്ടന്‍റ് അനിൽ കുമാർ കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജൈവസംരക്ഷണ സമിതി കൺവീനർ നാരായണൻ, മിനിമോൾ പി.എസ് എന്നിവർ സംസാരിച്ചു.

palakkad news
Advertisment