കൃഷി പ്രോത്സാഹനം കേരളത്തിന്റെ പ്രത്യേകത; ചിങ്ങം 1 തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ കര്‍ഷകദിനമായി ആചരിച്ചു

New Update

publive-image

Advertisment

തച്ചമ്പാറ: ചിങ്ങം 1 തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ കര്‍ഷകദിനമായി ആചരിച്ചു.
കാര്‍ഷിക മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനും പുതുതലമുറയില്‍ കാര്‍ഷിക അവബോധം വളര്‍ത്തുന്നതിനും ദിനാചരണം പ്രയോജനപ്പെടുത്തി.

അഡ്വ.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. കൃഷി എല്ലാവർക്കും വേണമെന്നായി. കേരളത്തിന്റെ തനത് കൃഷി മാതൃകകളെ മലയാളി വീണ്ടും സ്വീകരിച്ചു തുടങ്ങി. കൃഷി പ്രോത്സാഹനം കേരളത്തിന്റെ മാത്രം പ്രത്യേകതയാണെന്നും, അടുക്കള കർഷക മുതൽ വിദ്യാർത്ഥി കർഷകർ വരെ ആദരിക്കപ്പെടുന്നത് പ്രോത്സാഹനജനകമാണെന്നും അവർ പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻ കുട്ടി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് രാജി ജോണി, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സി. ജോസഫ്, തച്ചമ്പാറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ലത്തീഫ്, ആത്മ സോസൈറ്റി സെക്രട്ടറി ഹമീദ് ഹാജി, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കൃഷിയുൽപാദനത്തിലെ വിവിധ
മേഖലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പതിനൊന്നു കർഷകരെ ചടങ്ങിൽ ആദരിച്ചു.

palakkad news
Advertisment