അമൃതം ചാരിറ്റബിൾ ട്രസ്റ്റ് ഓണക്കിറ്റ് വിതരണം ഒറ്റപ്പാലം വരോട് യു.പി സ്കൂളിൽ വച്ച് നടത്തി

New Update

publive-image

Advertisment

ഒറ്റപ്പാലം: കോവിഡ് മഹാമാരിക്കിടയിൽ ജനങ്ങൾക്ക് ഒരു കൈത്താങ്ങായ് അമൃതം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണക്കിറ്റ് വിതരണം വരോട് യു.പി.സ്കൂളിൽ എംപി വി.കെ ശ്രീകണ്ഠൻ നിർവ്വഹിച്ചു.

ഒറ്റപ്പാലം വരോട് സ്‌കൂൾ അധ്യാപിക ശ്രീലത ടീച്ചറുടെയും ഒരുകൂട്ടം സുമനസ്സുകളുടെയും കൂട്ടായ്മയില്‍ അമ്പലപ്പാറയിൽ രൂപം കൊണ്ട അമൃതം ട്രസ്റ്റ് ഇന്ന് നിരവധി പാവങ്ങൾക്ക് ആശ്രയമാണ്. ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ആരംഭിച്ച ട്രസ്റ്റിന്റെ ആരംഭം കുറിച്ചതു തന്നെ പ്രതിമാസ ഭക്ഷ്യവിതരണത്തോടെയായിരുന്നു.

അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന അമൃതം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹായഹസ്തം എല്ലാ മാസങ്ങളിലും നടത്തി വരുന്നതിനു പുറമെ ചുനങ്ങാട്, അമ്പലപ്പാറ, കോങ്ങാട്, മനിശ്ശീരി, ഓങ്ങല്ലൂർ എന്നീ സ്ഥലങ്ങളിലും ഈ വർഷം വിതരണം നടത്തുന്നുണ്ട്.

വി.കെ ശ്രീകണ്ഠൻ എം.പി ഓണക്കിറ്റ് വിതരണം ചെയ്തു. ചെയർപെഴ്സൺ അമ്യതം ചാരിറ്റബിൾ ട്രസ്റ്റ്, ശ്രീലത ടീച്ചർ അധ്യക്ഷയായി. പ്രചോദക പരിശീലകൻ ഗണേഷ് കൈലാസ് വിശിഷ്ടാതിഥിയായി. അമൃതം ട്രസ്റ്റ് അഡ്മിൻ പാനൽ അംഗം ഉഷ ടീച്ചർ, സബിത,അബ്ദുൾ നാസർ ശ്രീധരൻ മാസ്റ്റർ, മനോജ്,ഗോപകുമാർ,രാമചന്ദ്രൻ മേലൂർ, ആഷിക്ക് വരോട് ജിനേഷ് കുന്നത്ത്, തുടങ്ങിയവർ സംസാരിച്ചു. 25 ഇനങ്ങൾ അടങ്ങിയതായിരുന്നു ഓണക്കിറ്റ്.

palakkad news
Advertisment