ചിറ്റൂർ അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാരും സിവിൽ ഡിഫെൻസ് വോളണ്ടിയര്‍മാരും സംയുക്തമായി രക്ത ദാന ക്യാമ്പ് നടത്തി

New Update

publive-image

Advertisment

ചിറ്റൂർ:ചിറ്റൂർ അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാരും ചിറ്റൂർ സിവിൽ ഡിഫെൻസ് വേളണ്ടിയര്‍മാരും ചേർന്ന് പാലക്കാട്‌ ജില്ലാ ബ്ലഡ്‌ ബാങ്കിൽ രക്ത ദാനം നടത്തി.  സിവിൽ ഡിഫെൻസ് ജില്ലാ കോർഡിനേറ്ററും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറു മായ വി കണ്ണദാസിന്റെ നേതൃത്വത്തിൽ കൊറോണ മഹാമാരി കാലത്തു നടത്തുന്ന രണ്ടാമത്തെ രക്ത ദാന ക്യാമ്പ് ആണ് കഴിഞ്ഞ ദിവസം നടത്തിയത്.

25 സേനാംഗങൾ പങ്കെടുത്ത ക്യാമ്പ് ജില്ലാ ഫയർ ഓഫീസർ വി.കെ റിത്തീജ്  ഉദ്ഘടനം ചെയ്തു. വരും ദിവസങ്ങളിൽ ജില്ലയിലെ മറ്റു സ്റ്റേഷനിലെ ജീവനക്കാരെ ഉൾകൊള്ളിച്ചുകൊണ്ട് രക്തദാന ക്യാമ്പ് നടത്തുന്നതായിരിക്കും എന്ന് അദ്ദേഹം അറിയിച്ചു. സിവിൽ ഡിഫെൻസ് കോർഡിനേറ്റർമാരായ എസ് രമേശ്‌, എം വിനോദ് എന്നിവരും രക്ത ദാന ക്യാമ്പിൽ പങ്കെടുത്തു സംസാരിച്ചു.

palakkad news
Advertisment