എടത്തനാട്ടുകര ഓറിയന്റൽ ഹൈസ്‌കൂൾ അധ്യാപകൻ അച്യുതൻ മാസ്റ്റർക്ക്‌ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ 'കർമ ശ്രേഷ്ഠ' പുരസ്‌ക്കാരം സമ്മാനിച്ചു

New Update

publive-image

Advertisment

മണ്ണാർക്കാട്:ഭിന്ന ശേഷി പ്രത്യേക വിദ്യാഭ്യാസ-സാമൂഹ്യ ശാക്തീകരണ സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും 'ഭിന്ന ശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസം' എന്ന വിഷയത്തില്‍ ബാംഗ്ലൂർ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുക്കുകയും ചെയ്ത എടത്തനാട്ടുകര ഓറിയന്റൽ ഹൈസ്‌കൂൾ അധ്യാപകൻ അച്യുതൻ മാസ്റ്റർക്ക്‌ കർമ ശ്രേഷ്ഠ അവാർഡ് സമ്മാനിച്ചു.

മണ്ണാർക്കാട് എൻ സി പി സമ്മേളന വേദിയിൽ സംസ്ഥാന വനം വന്യ ജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രനാണ് അവാർഡ് സമ്മാനിച്ചത്. ഭിന്ന ശേഷി കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസ പുരോഗതിയും എന്ന വിഷയത്തിൽ പ്രത്യേക ഗവേഷണം നടത്തുന്ന വ്യക്തിയാണ് അച്യുതൻ മാസ്റ്റർ.

ഭിന്ന ശേഷി സൗഹൃദ രാജ്യമായി ഇന്ത്യയെ മാറ്റുന്നതിനും പ്രത്യേകമായി പരിചരണം ആവശ്യമുള്ള കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രയാസങ്ങൾ പരിഹരിക്കുന്നതിനും,
പഠന സൗകര്യങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിനും വിദഗ്ദ്ധർക്ക് മുമ്പാകെ പ്രത്യേക നിർദേശങ്ങൾ സമർപ്പിച്ച ഇദ്ദേഹം ദേശീയ അന്തർദേശീയ സെമിനാറിലും ക്ഷണിക്കപ്പെട്ടിരിക്കുകയാണ്.

ഭിന്ന ശേഷിക്കാർക്ക് പല പ്രോത്സാഹനവും ലഭ്യമാണ്. ഭിന്നശേഷി വിദ്യാർത്ഥികൾ വളരെയേറെയുണ്ട്. പലരും കിടക്കയിൽ തന്നെ കിടക്കുന്നവരാണെന്നും അവരെ വീട്ടിൽ പോയി പഠിപ്പിക്കുവാനും സഹായമേകുന്നതിനും സംവിധാനം ഒരുക്കേണ്ടതായുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ രക്ഷിതാക്കളും സമൂഹവും കുറേക്കൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങി അദ്ദേഹം പറഞ്ഞു.

palakkad news
Advertisment