നെല്ലിയാമ്പതി: നെല്ലിയാമ്പതി ചെറുനെല്ലി ആദിവാസി കോളനിയിൽ കണക്കിറ്റ് നൽകി സംഘടനകൾ. അരവിന്ദ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും, നെന്മാറ സെൻറർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്റെയും നേതൃത്വത്തിൽ വനം വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.
പരിപാടിയുടെ ഉദ്ഘാടനം നെന്മാറ കൃഷി ഓഫീസർ വരുൺ നിർവ്വഹിച്ചു. സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗ് ഡയറക്ടർ അശോക് നെന്മാറ അധ്യക്ഷനായിരുന്നു. ചടങ്ങിൽ കർഷകനും സാമൂഹ്യ പ്രവർത്തകനുമായ വിശ്വനാഥൻ മുഖ്യാഥിതിയായിരുന്നു. അരവിന്ദ് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ഡോ: അനുശ്രുതി മുഖ്യപ്രഭാഷണം നടത്തി.
അരവിന്ദ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.എ വിശ്വനാഥ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം. മനു, ബി.ആർ. രഞ്ജിത്, കൃഷി വകുപ്പ് സീനിയർ സ്റ്റാഫ് വി.ഗോപി, സിഎൽഎസ്എൽ അംഗങ്ങളായ അനിത കൃഷ്ണമൂർത്തി, സന്തോഷ് കുറിയല്ലൂർ, യദു ശങ്കർ, സോഷ്യൽ വർക്ക് വിഭാഗം ചുമതലയുള്ള അമിയദാസ്, അഞ്ജു കെ എസ്, നിമിഷ കെ എസ്, ശ്രേയ ആനന്ദ് എന്നിവർ സംസാരിച്ചു.