നിർധനനായ രാഘവേട്ടന് ഒരു കൊച്ചു വിടൊരുക്കി ചിറ്റൂര്‍ പൊൽപ്പുള്ളിയിലെ കോൺഗ്രസ് പ്രവർത്തകർ

New Update

publive-image

Advertisment

ചിറ്റൂർ: പഞ്ചായത്തിൽ ആറാം വാർഡ് താമസക്കാരനായ രാഘവേട്ടന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു കവിയുകയാണ്. തകർന്ന കുടിലിനു മുന്നിൽ ഇന്ന് ഒരു കൊച്ചു വീട് ഒരുങ്ങിയിരിക്കുന്നു ഭയാശങ്ക കൂടാതെ അന്തി ഉറങ്ങാം എന്ന ആശ്വാസം അദ്ദേഹത്തിന്റെ കണ്ണുകളിൽ തിളങ്ങിനിന്നു.

പൊൽപ്പുള്ളി പഞ്ചായത്തിലെ ആറാം വാർഡിൽ രാഘവൻ എന്ന ആൾക്ക് പൊൽപ്പുള്ളിയിലെ കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രയത്നത്താൽ ഒരു വീട് നിർമിച്ചുനൽകി. അതിന്റെ താക്കോൽ ചിങ്ങ പുലരിയിൽ ഡി. സി. സി വൈസ്. പ്രസിഡന്റ് എ. സുമേഷ് അച്യുതൻ രാഘവേട്ടന് നൽകി.

ചടങ്ങിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ. സി പ്രീത്, മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ എ. രാമൻകുട്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. പ്രണേഷ് പൊൽപ്പുള്ളി, പ്രകാശൻ, സക്കിർ, രജീഷ്, ദിനേശ്, സജീഫ്, മുസ്തഫ, അപ്പുകുട്ടൻ, കൃതിൽ മെമ്പർമാരായ നിഷ, ബീന എന്നിവർ സംബന്ധിച്ചു.

palakkad news
Advertisment