ഗാന്ധിദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ ഒലവക്കോട് പ്രിയദർശനി ബുക്ക് സെന്ററിൽ നടന്ന ശ്രീനാരായണഗുരു ചർച്ചയോഗം പത്ര പ്രവർത്തക ബീന ഗോവിന്ദ് ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്: പാലക്കാട് ഗാന്ധിദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ 'ശ്രീനാരായണഗുരു ജീവിതവും ദർശനവും' എന്ന വിഷയത്തിൽ നവോത്ഥാന ചർച്ച നടത്തി. ഒലവക്കോട് പ്രിയദർശനി ബുക്ക് സെന്ററിൽ നടന്ന ചർച്ചയോഗം പത്ര പ്രവർത്തക ബീന ഗോവിന്ദ് ഉദ്ഘാടനം ചെയ്തു.
മനുഷ്യനെ വിഭിന്നമാക്കുന്ന സാമൂഹ്യ വ്യവസ്ഥകളിൽനിന്നും പ്രബുദ്ധമെന്ന് കരുതുന്ന കേരളീയ സമൂഹം ഇപ്പോഴും മോചിതരായിട്ടില്ലെന്ന് ബീന ഗോവിന്ദ് പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും ദൈവത്തിന്റെയും വിശ്വാസാചാരങ്ങളുടെയുമൊക്കെ പേരിൽ വാദിച്ചും പൊരുതിയും കലഹിക്കുന്നവരെ മനുഷ്യത്വമെന്ന ഏകജാതിയിലൂടെ സ്വതന്ത്രരും തുല്യരുമാക്കാനാണു ഗുരുദേവൻ തന്റെ ആയുസ്സും കർമവും സമർപ്പിച്ചത്. പ്രസംഗകർ പറഞ്ഞു.
ഗാന്ധിദർശൻ സമിതി ജില്ലാ സെക്രട്ടറി അസീസ് മാസ്റ്റർ അധ്യക്ഷനായി. കെ.വി.ലാൽ, എ.കൃഷ്ണൻ, സണ്ണി എടൂർപ്ലാക്കീഴിൽ, പുരുഷോത്തമൻ, വിജയൻ, മോനുപ്പ, രാധ ശിവദാസ്, ഫാറൂഖ് തുടങ്ങിയവർ സംസാരിച്ചു.