പാലക്കാട്: ഇരുവൃക്കകളും തകരാറിലായ നാല്പത്തഞ്ചുകാരൻ ജീവൻ നിലനിർത്താൻ ചികിത്സാ സഹായം തേടുന്നു. കൂലിപണിചെയ്തു കഴിഞ്ഞിരുന്ന കല്ലടിക്കോട് ചുങ്കം കണ്ണനാട് വീട്ടിൽ ഉണ്ണികൃഷ്ണനാണ് സുമനസുകളുടെ കാരുണ്യം തേടുന്നത്.
ഭാര്യയും രണ്ടു കുട്ടികളുമുള്ള നിർധന കുടുംബമാണ്. വാടകവീട്ടിലാണ് ഇവർ കഴിയുന്നത്.
ഇദ്ദേഹത്തിൻ്റെ രണ്ടുകിഡ്നിയും തകരാറിലായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സതുടങ്ങി മൂന്നുതവണ ഡയാലിസിസ്ചെയ്ത് വീട്ടിലേക്കുവന്നു.
സ്ഥിരമായി ആഴ്ചയില്‍ 3 തവണവീതം മാസത്തിൽ 12 ഡയാലിസിസ്ചെയ്യണം. കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ദിവസവും ചിറ്റൂരിൽ പോയി ഡയാലിസിസ് ചെയ്യുന്നതിനും മറ്റുമരുന്നുകൾക്കും നല്ലൊരു തുക വേണം. ഇപ്പോൾ അസുഖം കൂടിയതിനാൽ തുടർചികിത്സക്ക് വിധേയനാകണം. ചർദ്ദി പനി തുടങ്ങി ശാരീരിക വിഷമതകളും അനുഭവിക്കുന്നുണ്ട്.
തുടർചികിത്സക്ക് മാർഗ്ഗമില്ലാതെ ആശുപത്രിയിൽ കൊണ്ടുപോകുവാൻ സാധിക്കാതെ വിഷമിക്കുകയാണ് ഉണ്ണികൃഷ്ണൻ്റെ കുടുംബം. അസുഖം വർദ്ധിച്ചപ്പോൾ ഭാര്യ കൂലിപണിക്കു പോയിട്ടാണ് കുടുംബംപോറ്റിയിരുന്നത്. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ ഭർത്താവിനെ പരിചരിക്കേണ്ടതിനാൽ ജോലിക്കു പോകുവാനാകാതെ വിഷമിക്കുകയാണ്.
ഇവർക്കിനി എന്തുചെയ്യണമെന്നറിയില്ല. ഈകുടുംബത്തിൻ്റെ ദുരവസ്ഥക്ക് പരിഹാരമായി സുമനസ്സുകൾ കൈകോർക്കുകയാണ്. സഹായങ്ങൾ നൽകി സമാശ്വസിപ്പിക്കാനും ക്ലേശകരമായ ഇവരുടെ ജീവിതത്തിനു താങ്ങാകാനും സുമനസ്സുകൾ കനിയണമെന്ന് വാർഡ് മെമ്പർ ഗിരീഷ് പറഞ്ഞു.
ഫോൺ: 9995962365.
NAME:UNNIKRISHNAN.K C
ACCOUNT: 67215654421
IFSC :SBIN0070721
BRANCH : KALLADIKODE.