ദുബൈ ഭരണാധികാരിയുടെ നൂറു മില്യൻ ഭക്ഷ്യ പദ്ധതയിൽ പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര ഗ്രാമവും

New Update

publive-image

Advertisment

പാലക്കാട്:യുഎഇ വൈസ് പ്രസിഡണ്ടും ദുബൈ ഭരണാധികരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം കഴിഞ്ഞ റമദാനിൽ ആരംഭിച്ച പദ്ധതിയാണ് നൂറു മില്യൻ ഭക്ഷണ കിറ്റ്.

ലോകത്തിന്റെ വിശപ്പകറ്റാനുള്ള ഏറ്റവും വലിയ ഈ പദ്ധതി ഇരുപതു രാജ്യങ്ങളിലാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. പടിഞ്ഞാറ് ഘാന മുതൽ കിഴക്ക് ഇന്ത്യ വരെ നീണ്ടു നിൽക്കുന്ന രാജ്യങ്ങൾക്കു ഈ ഭക്ഷ്യപദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ട്.

രാജ്യത്തിനകത്തും പുറത്തും വിശപ്പകറ്റാനുള്ള ഈ പദ്ധതിയിൽ, പ്രാന്തവൽക്കരിക്കപ്പെട്ടവരും കുറഞ്ഞ വരുമാനമുള്ളവരും ഉൾപ്പെടുന്നു. പ്രാദേശിക ഭക്ഷ്യ ബാങ്കുകൾ, സന്നദ്ധ സംഘടനകൾ എന്നിവ മുഖേനയാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്.

കോവിഡ് മഹാമാരി മൂലം സാമ്പത്തിക പ്രതിസന്ധിയിലേക്കും പട്ടിണിയിലേക്കും എടുത്തെറിയപ്പെട്ട മില്യൻ കണക്കിന് മനുഷ്യർക്ക്‌ ആശ്വാസം നൽകുന്ന പദ്ധതിക്ക് ആഗോള തലത്തിൽ വമ്പിച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എംബിആർ ഗ്ലോബൽ ഇനീഷ്യേറ്റിവ്, ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ഹ്യൂമേനിറ്റെറിയൻ ആൻഡ് ചാരിറ്റി തുടങ്ങിയ ആഗോള സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാണ് ഈ മാനവസഹായ പദ്ധതി നടക്കുന്നത്.

യുഎൻ 2030 ൽ ലക്ഷ്യമിടുന്ന വിശപ്പ് രഹിത ലോകമെന്ന പദ്ധതിയെ ശാക്തീകരിക്കുന്ന യത്നം കൂടിയാണ് ദുബൈ ഭരണാധികാരിയുടെ നേതൃത്വത്തിൽ നടക്കുന്നത്. ലോകത്തിനു പ്രതീക്ഷയുടെ സംസ്കാരം കൈമാറുന്ന ഈ മനുഷ്യ സഹായ പദ്ധതിയിൽ മതമോ നിറമോ അതിരുകളോ കടന്നുവരുന്നില്ല.

കേരളത്തിലെ വിവിധ ജില്ലകളിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യാൻ തയ്യറായിരിക്കുന്നു. ജീവകാരുണ്യ സാമൂഹിക പ്രവർത്തന രംഗത്ത് ഏറെ മികവ് തെളിയിച്ച മലപ്പുറം ജില്ലയിലെ കൽപ്പകഞ്ചേരി ‘തണൽ’ ആണ് കേരളത്തിൽ വിതരണത്തിനു നേതൃത്വം നൽകുന്നത്.

പ്രതിസന്ധികളിൽ എന്നും മലയാളികളോടൊപ്പം നിന്ന ദുബൈ ഭരണകൂടത്തിന്റെ സഹായഹസ്തം പതിനായിരങ്ങൾക്കു ആശ്വാസം നൽകുന്നതാണ്. തണൽ കൽപകഞ്ചേരി എടത്തനാട്ടുകര ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കോട്ടപ്പള്ള ദാറുസ്സലാം മദ്റസ ഹാളിൽ നടന്ന 100 മില്യൺ മീൽസ് ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണോദ്ഘാടനം അലനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം നിർവ്വഹിച്ചു.

എടത്തനാട്ടുകര, അലനല്ലൂർ പരിസര പ്രദേശങ്ങളിലുള്ള തെരഞ്ഞെടുത്ത 294 കുടുംബങ്ങൾക്കാണ് ഒരു മാസത്തേക്കുള്ള പലവ്യഞ്ജനങ്ങളടങ്ങിയ ഭക്ഷ്യധാന്യ കിറ്റിന്റെ ഗുണഭോക്താക്കൾ.

തണൽ മുഖ്യ കോർഡിനേറ്റർ അബ്ദുസ്സലാം മോങ്ങം യുഎഇ 100 മീൽസ് പ്രോജക്റ്റിന്റെ വിശദീകരണം നടത്തി. അലനല്ലൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ മഠത്തൊടി അലി, അലനല്ലൂർ ഗ്രാമപഞ്ചായത്ത് മെമ്പർ അക്ബറലി പാറോക്കോട്ട് എന്നിവർ ആശംസയർപ്പിച്ചു.

palakkad news
Advertisment