New Update
Advertisment
ചിറ്റൂർ: തേക്കിൻകാട് മഹേഷിന്‍റെ വീട്ടിലെ ടിവി, ഹീറ്റർ തുടങ്ങിയ ഉപകരണങ്ങളും വീടിന്റെ മേൽക്കൂര ഭാഗിഗമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു. ചൊവ്വാഴ്ച കാലത്ത് 9.15 ഓടെയായിരുന്നു സംഭവം. ഏകദേശം 40,000 രൂപയുടെ നഷ്ടം ഉണ്ടായതായി കരുതുന്നു.
ചിറ്റൂർ അഗ്നി രക്ഷാ നിലയം സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ എം. രമേഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ.സുരേഷ് കുമാർ, പി.എസ് സന്തോഷ് കുമാർ, കെ ഗിരീഷ് കുമാർ, എസ്. രമേഷ്, എം സന്തോഷ് കുമാർ, ഹോംഗാർഡ് പി. സെൽവദാസൻ എന്നിവർ രക്ഷാപ്രവർത്തനം നടത്തി.