New Update
Advertisment
അട്ടപ്പാടി: നാടിനെ കണ്ണീരിലാഴ്ത്തി അഞ്ച് വയസുകാരിയുടെ മരണവാർത്ത. മേലെമുള്ളി ഊരിൽ കുമാർ-സീത ദമ്പതികളുടെ മകൾ ഷീജയാണ് മരണപ്പെട്ടത്. പനിയും വയറിളക്കവും വിറയലും അനുഭവപ്പെട്ടതിനെ തുടർന്ന് അഗളി വിവേകാനന്ദ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഷീജ മോളെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോട്ടത്തറ ട്രൈബൽ സ്പഷ്യാലിറ്റി ആശുപത്രിയിലും, തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി ഞായറാഴ്ച തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിയിലേക്ക് കൊണ്ട് പോകുന്ന വഴി യാത്രാ മദ്ധ്യേയാണ് മരണം സംഭവിച്ചത്.
ഷിഗല്ലയാണോ മരണകാരണമെന്ന് സംശയമുണ്ട്. സാമ്പിൾ പരിശോധനക്ക് ശേഷമേ ഇത് സ്ഥിരീകരിക്കാനാകുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.