New Update
/sathyam/media/post_attachments/anZzmseYIH5Mpv7qvjkQ.jpg)
പാലക്കാട്: മലബാർ മാപ്പിള കലാപവുമായി ബന്ധപ്പെട്ട് വാരിയൻകുന്നൻ ഹാജിയെ ഭഗത്സിംഗിനോട് ഉപമിച്ചു ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിച്ച സ്പീക്കർ എംബി രാജേഷ് പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ട് എംബി രാജേഷിന്റെ വസതിയിലേക്ക് യുവമോർച്ച മാർച്ച് സംഘടിപ്പിച്ചു.
Advertisment
സംസ്ഥാന ഉപാധ്യക്ഷൻ ഇ പി നന്ദകുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു യുവമോർച്ച ജില്ല അധ്യക്ഷൻ പ്രശാന്ത് ശിവൻ അധ്യക്ഷത വഹിച്ചു.
ബിജെപി പാലക്കാട് നിയോജകമണ്ഡലം സെക്രട്ടറി ബാബു വെണ്ണക്കര യുവമോർച്ച ജില്ലാ സെക്രട്ടറിമാരായ നവീൻ വടക്കന്തറ കെആർ പ്രശാന്ത്, വിഷ്ണു ഗുപ്ത, രാജേഷ് കണ്ണാടി എം മനോജ്, ശരവണൻ തിരുനെല്ലായി, അനീഷ് തിരുന്നെല്ലായി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us