മണ്ണാർക്കാട്: മൈലാംപാടം കുരുത്തിചാലിൽ സംരക്ഷണവേലി സ്ഥാപിക്കണമെന്ന് എൻസിപി മണ്ണാർക്കാട് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. തുടർച്ചയായി ഒഴുക്കിൽപ്പെട്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും അനധികൃതമായി പുഴയിൽ പ്രവേശിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സാധ്യമാകുന്ന ഭാഗങ്ങളിൽ സംരക്ഷണ വേലി സ്ഥാപിച്ചും കൂടുതൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിച്ചും വിനോദ സഞ്ചാരികൾക്ക് സംരക്ഷണം ഏർപ്പെടുത്തണമെന്ന് എൻസിപി ജില്ലാ ജനറൽ സെക്രട്ടറി മോഹൻ ഐസക് ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡണ്ട് സ്വത്തുള്ള പഠലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് ഷൗക്കത്തലി കുളപ്പാടം സെക്രട്ടറി രാമകൃഷ്ണൻ ബ്ലോക്ക് സെക്രട്ടറി പി സി ഹൈദരലി മണ്ഡലം പ്രസിഡണ്ട് ഷാജഹാൻ ഉമ്മരൻ എൻ വൈ സി ബ്ലോക്ക് പ്രസിഡണ്ട് ഇബ്രാഹിം ബാദുഷ നാസർ തെങ്കര ഐഷാബാനു രാധാകൃഷ്ണൻ ഹസ്സൻ കോയ മസൂദ് പ്രിൻസ് അസീൽ എന്നിവരും പങ്കെടുത്തു.