പാലക്കാട്: കേരള വനിതാ കോൺഗ്രസ് (എം) 55 -ാം ജന്മദിനത്തിന്റെ ഭാഗമായി ജില്ലാതല വനിതാ കൂട്ടായ്മ പാലക്കാട് നടത്തി. സ്ത്രീ ശാസ്ത്രീകരണത്തിന്റെ പ്രത്യേകതയും സ്ത്രീകൾ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളും, കൂട്ടായ്മയിൽ ചർച്ച ചെയ്തു.
കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ്. കെ. കുശലകുമാർ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. വനിതാ കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ പ്രേമ കൃഷ്ണകുമാർ അധ്യക്ഷയായി.
വിശ്വാസ് ജില്ലാ ജോയിൻ സെക്രട്ടറിയും സായി ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാളുമായ ദീപ കെ. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. സംസ്കാര വേദി ജില്ലാ പ്രസിഡന്റ് രാജേന്ദ്രൻ കല്ലേപ്പുള്ളി, ബിൻസി രാമചന്ദ്രൻ, കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് മുരളി കടുങ്ങം, കർഷക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി.കെ. കൃഷ്ണൻ, കെറ്റിയുസിഎം ജില്ലാ സെക്രട്ടറി സുന്ദരൻ കാക്കത്തറ, മോഹിനി സുരേഷ്, വസന്ത രാമചന്ദ്രൻ, പാർവ്വതി മാധവൻ, കെ. വേണു, എല്‍. കൃഷ്ണമോഹൻ, സജിനി സുരേഷ്, പാർവ്വതി കുമാരൻ എന്നിവർ പ്രസംഗിച്ചു.