സ്വാതന്ത്ര്യസമര രക്തസാക്ഷികളെ അപമാനിക്കുന്ന കേന്ദ്ര സർക്കാർ നീക്കം ദേശവിരുദ്ധം - പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

New Update

publive-image

Advertisment

പാലക്കാട്: 1921 മലബാർ സമര പോരാളികളുടെ പേരുകൾ സ്വാതന്ത്ര്യ സമര രക്ത സാക്ഷികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഒലവക്കോട് ഏരിയ കമ്മിറ്റി പുതിയ പാലത്തിൽ നിന്ന് ആരംഭിച്ച പ്രധിഷേധ പ്രകടനം ഒലവക്കോട് ജംഗ്ഷനിൽ സമാപിച്ചു.

യോഗം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഡിവിഷൻ പ്രസിഡണ്ട് ഇബ്രാഹിം മൗലവി ഉദ്ഘാടനം ചെയ്തു ഏരിയ പ്രസിഡന്റ് ജംഷീർ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ സമര രക്തസാക്ഷികളെ അപമാനിക്കുന്ന ദേശ വിരുദ്ധ നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും, പേര് വെട്ടിയാൽ തീർന്ന് പോകുന്നതല്ല മുസ്ലിംകളുടെ സമര വീര്യമെന്നും പ്രധിഷേധ പ്രകടനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ച പാലക്കാട് ഡിവിഷൻ പ്രസിഡന്റ് ഇബ്രാഹിം മൗലവി പറഞ്ഞു. ഹുസൈൻ മൗലവി. ജംഷീർ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

Advertisment