ജോസ് ചാലക്കൽ
Updated On
New Update
Advertisment
പാലക്കാട്: സാധുജന പരിപാലന സംഘം (എസ്ജെപിഎസ്) പാലക്കാട് ജില്ലാ കമ്മിറ്റി എസ്എസ്എൽസി/പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കരയോഗ അംഗങ്ങളുടെ മക്കൾക്ക് ഏർപ്പെടുത്തിയ 'മഹാത്മാ അയ്യൻകാളി അക്ഷര പുരസ്കാര'ങ്ങൾ ആഗസ്റ്റ് 28ന് മഹാത്മാ അയ്യൻകാളിയുടെ 158-ാം ജയന്തി ആഘോഷങ്ങളിൽ വച്ച് സമ്മാനിക്കും.
കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഇത്തവണ ജില്ലയിൽ കേന്ദ്രീകൃതമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നില്ലെന്ന് ജില്ലാ പ്രസിഡൻ്റ് എം.സി വേലായുധനും സെക്രട്ടറി കെ വാസുദേവനും അറിയിച്ചു. പകരം, അതാത് കരയോഗങ്ങളിൽ പ്രാദേശികമായി ഒരുക്കുന്ന ആഘോഷ പരിപാടികളിൽ വച്ച് വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിക്കുന്നതാണ്.
ജില്ലയിൽ നൂറിൽ പരം കരയോഗങ്ങളിൽ മഹാത്മാ അയ്യൻകാളിയുടെ 158-ാം ജയന്തി ആഘോഷങ്ങൾ നടക്കും.