New Update
Advertisment
പാലക്കാട്: മുസ്ലിം യൂത്ത് ലീഗിൻറെ നേതൃത്വത്തിൽ പാലക്കാട് ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ മലബാർ സമര ചരിത്ര സംരക്ഷണ സമരം സംഘടിപ്പിച്ചു.
മുസ്ലിം യൂത്ത് ലീഗ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരം മുസ്ലിംലീഗ് ജില്ലാ സീനിയർ വൈസ് പ്രസിഡണ്ട് എം.എം ഹമീദ് ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡൻറ് നിസ്സാർ അസീസ് അധ്യക്ഷനായിരുന്നു. നിയോജകമണ്ഡലം സെക്രട്ടറി ഷമീർ വാവ, സൈദ് മീരാൻ ബാബു, നസീർ തൊട്ടിയാൻ, ഷമീർ നജീബ് പറക്കുന്നും, അയ്യൂബ് കള്ളിക്കാട്, ഷമീർ തൊട്ടിയാൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.