ഓൺലൈനിൽ ഓണം വർണാഭമാക്കി 'ഓർമ്മ'യുടെ ആവണിക്കാഴ്ചകൾ

New Update

publive-image

Advertisment

മണ്ണാർക്കാട്:ഓർമ്മ കലാ സാഹിത്യവേദി ഓൺലൈനായി സംഘടിപ്പിച്ച ആവണിക്കാഴ്ചകൾ എന്ന ഓണാഘോഷ പരിപാടികൾ ശ്രദ്ധേയമായി. ഡോ. കമ്മാപ്പ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രസിഡണ്ട് സുധാകരൻ മണ്ണാർക്കാട് അദ്ധ്യക്ഷനായി. സെക്രട്ടറി എം.കെ.ഹരിദാസ്
ഓണ സന്ദേശം നൽകി.

ഓർമ സ്നേഹികൾക്ക് ഇരട്ടി സന്തോഷം സമ്മാനിച്ചുകൊണ്ട് ആയിരുന്നു ഇത്തവണയും ഓൺലൈനിലെ ഓണാഘോഷം. കോവിഡിന്റെ പരിമിതികൾ മൂലം ഓൺലൈൻ കലാപരിപാടികൾ നടത്തിയാണ് ഓണം ആഘോഷിച്ചത്. എങ്കിലും ഓണത്തിന്റെ മാധുര്യത്തിനു തെല്ലും കുറവില്ലായിരുന്നു. മാത്രമല്ല മണിക്കൂറുകൾ നീണ്ട ഓൺലൈൻ പ്രോഗ്രാം ആയതിനാൽ കൂടുതൽ ഉത്സാഹത്തോടെയാണ് പലരും പലയിടത്തുനിന്നും ഓണാഘോഷങ്ങളിൽ പങ്കുചേർന്നത്.

കെ.പി.എസ്. പയ്യനെടം, എം.ചന്ദ്രദാസൻ മാസ്റ്റർ, കെ.കെ. വിനോദ് കുമാർ മാസ്റ്റർ, ഡോ.രഘുനാഥ് പാറയ്ക്കൽ, എസ്.വി. അയ്യർ, സമദ് കല്ലടിക്കോട്, കെ.ജി.ബാബു, കൃഷ്ണദാസ് കൃപ, അബു മാഷ്, ഡോ. ഫസൽ എന്നിവർ ഓണസ്മൃതി നടത്തി.

വൃന്ദാവനം ഗോപകുമാർ,ബഷീർ, വത്സകുമാർ ബാബു, എന്നിവർ ഓണപ്പാട്ട് അവതരിപ്പിച്ചു.
ശിവദാസൻ മാസ്റ്റർ, ബാലകൃഷ്ണൻ പാലോട്,രാജൻ അനാർക്കോട്ടിൽ, വിനോദ് ചെത്തല്ലൂർ ജുവൈരിയ ടീച്ചർ, എം.കെ.ഹരിദാസ് തുടങ്ങിയവർ ഓണ കവിത അവതരണം നടത്തി.

palakkad news
Advertisment