കാട്ടുപന്നികളെ ഉപാധികളോടെ മാത്രം നശിപ്പിക്കുന്നതിനുള്ള നടപടിയുമായി വനംവകുപ്പ്

New Update

publive-image

Advertisment

മണ്ണാര്‍ക്കാട്:കാട്ടില്‍ നിന്നും നാട്ടിലേക്കിറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും കൃഷിയ്ക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ ഇനി മുതല്‍ വനംവകുപ്പ് വെടിവെച്ചു കൊല്ലും.
മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ച് പരിധിയില്‍ ശല്ല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊന്ന് സംസ്‌കരിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി റെയ്ഞ്ച് ഓഫീസര്‍ ആഷിഖ് അലി അറിയിച്ചു.

വനാതിര്‍ത്തിയില്‍ നിന്നും രണ്ട് കിലോമീറ്ററിന് പുറത്തുള്ള ഭാഗങ്ങളിലെ കാട്ടുപന്നികളെയാണ് നശിപ്പിക്കുക.ആര്‍ആര്‍ടി സംഘത്തേയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.ഇതിന് പുറമേ റെയ്ഞ്ച് പരിധിയില്‍ നിലവില്‍ ലൈസന്‍സ് പുതുക്കിയിട്ടുള്ള 14 തോക്ക് ഉടമകളുടെ സഹകരണവും ഉറപ്പാക്കും.

ചൊവ്വാഴ്ച മുതല്‍ കാട്ടുപന്നികളെ ഉപാധികളോടെ നശിപ്പിക്കുന്നതിനുള്ള ഉത്തരവ് മണ്ണാര്‍ക്കാട് റെയ്ഞ്ച് പരിധിയില്‍ നടപ്പിലാക്കി തുടങ്ങി.

palakkad news
Advertisment