പാലക്കാട്: വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര്‍ ഉള്‍പ്പെടെ ബ്രിട്ടീഷുകാര്‍ക്കെതിരെ മലബാര്‍ കലാപത്തിന് നേതൃത്വം നല്‍കിയ 387പേരെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് നിയോഗിച്ച മൂന്നംഗ സമിതിയുടെ ശുപാര്‍ശ അപലപനീയമെന്ന് ദാരിമീസ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
ഇത്തരം ചെയ്തികള്‍ക്കെതിരെ പ്രതിഷേധിക്കേണ്ടത് ഇന്ത്യന്‍ പൗരന്റെ ബാധ്യതയാണെന്നും ഇത്തരം ചരിത്ര വക്രീകരണത്തിലൂടെ ലക്ഷ്യമിടുന്ന അജണ്ടകള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്നും ദാരിമിസ് ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
1921ലെ മലബാര്‍ സമരം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും മതപരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള മതമൗലികവാദ മുന്നേറ്റമായിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്ന സമിതി ആലി മുസ്ലിയാര്‍,വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉള്‍പ്പെടെയുള്ളവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.ഇത് തികച്ചും പ്രതിഷേധാര്‍ഹമാണ്.
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി തന്നെയാണ് മലബാര്‍ സമരം നടന്നിട്ടുള്ളതെന്ന സത്യത്തെ വളച്ചൊടിക്കുന്നവര്‍ ദേശീയതയാണ് അവഹേളിക്കുന്നത്. രാജ്യത്തെ വര്‍ഗീയതയിലേക്ക് കൊണ്ടുപോകാനുള്ള വംശീയ അജണ്ടയാണ് ഇതെന്നും മതേതര ഭാരതത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന ഇത്തരം പ്രവണതകളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ മാറി നില്‍ക്കണമെന്നും ദാരിമിസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ഖാജാ ദാരിമി തൂത അധ്യക്ഷനായി.അബ്ദുല്‍ ഖാദര്‍ ദാരിമി വീരമംഗലം ഉദ്ഘാടനം നിര്‍വഹിച്ചു. സൈതലവി ദാരിമി മുളയന്‍കാവ്, ബാവ ദാരിമി പനമണ്ണ, മൂസ ദാരിമി ചെറുകോട്,സംസാരിച്ചു.
ബഷീര്‍ ദാരിമി തൂതഅഷ്‌റഫ് ദാരിമി പുല്ലശ്ശേരി,ഹമീദ് ദാരിമി വലിയട്ട മൊയ്തീന്‍കുട്ടി ദാരിമിആനക്കര ,ഷറഫുദ്ദീന്‍ ദാരിമി തൂത, അബൂത്വാഹിര്‍ ദാരിമി കോല്‍പ്പാടം,മുഹമ്മദ് അലി ദാരിമി ചെറുകോട്,ശെരിഫ് ദാരിമി പാലക്കാട് എന്നിവര്‍ സംബന്ധിച്ചു.ജില്ലാ സെക്രട്ടറി കെ.ടി.എസ് ഹുസൈന്‍ ദാരിമി സ്വാഗതവും ട്രഷറര്‍ ഇസ്മായില്‍ ദാരിമി ഉളികുത്താംപാടം നന്ദിയും പറഞ്ഞു.