എടത്തനാട്ടുകര: എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കാനായി എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൾ സംഘടിപ്പിച്ച ഓൺലൈൻ വിജയോൽസവം സമാപിച്ചു. എസ്‌എസ്‌എൽസി പരീക്ഷയിലും പ്ലസ് ടു ബയോളജി സയൻസ്, കൊമേഴ്സ് എന്നീ വിഷയങ്ങളിലും സ്കൂൾ ഈ വർഷം 100 ശതമാനം വിജയം നേടി.
ഈ വർഷം എസ്‌എസ്‌എൽസി പരീക്ഷയിൽ 97 പേർക്കും പ്ലസ് ടു പരീക്ഷയിൽ 30 ഏർക്കും ഫുൾ എ പ്ലസ് ലഭിച്ചു. പ്ലസ് ടു പരീക്ഷയിൽ പി.പി റന നസ്നീൻ, പി.ആർ നബീൽ എന്നിവർ മുഴുവൻ മാർക്കും നേടി. വി.കെ ശ്രീകണ്ഠൻ എംപി വിജയോൽസവം ഉദ്ഘാടനം ചെയ്തു. അഡ്വ. എൻ. ഷംസുദ്ദീൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ മുഖ്യാതിഥിയായി.
അലനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത, ജില്ലാ പഞ്ചായത്ത് അംഗം മെഹർബാൻ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ഷാനവാസ് മാസ്റ്റർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ലൈല ഷാജഹാൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അക്ബറലി പാറോക്കോട്ട്, സജ്ന സത്താർ, പാലക്കാട് ഡി.ഡി.ഇ.പി. കൃഷ്ണൻ, മണ്ണാർക്കാട് ഡി.ഇ.ഒ. എം. രഘുനാഥൻ, പി.ടി.എ. പ്രസിഡന്റ് ഒ. ഫിറോസ്, എസ്.എം.സി. ചെയർമാൻ സി. നാരായണൻ കുട്ടി, എം.പി.ടി.എ. പ്രസിഡന്റ് സറീനാ മുജീബ്, പ്രിൻസിപ്പാൾ കെ.കെ. രാജ്കുമാർ, പ്രധാനാധ്യാപകൻ എൻ. അബ്ദുന്നാസർ, സ്റ്റാഫ് സെക്രട്ടറിമാരായ ബി.ബി. ഹരിദാസ്, വി.പി. അബൂബക്കർ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി. അബ്ദുന്നാസർ, അധ്യാപകരായ കെ. ശിവദാസൻ, സി.ജി.വിപിൻ, സി.ജി.വിമൽ, ടി.യു.അഹമ്മദ് സാബു, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ പി.ആർ. നബീൽ എന്നിവർ പ്രസംഗിച്ചു.