New Update
Advertisment
തിരൂർ: മധു ആദൃശ്ശേരിയുടെ ‘അഗ്നിശുദ്ധി' നോവലിന്റെ പ്രകാശനം സ്പോർട്‌സ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ എഴുത്തുകാരി ദിവ്യശ്രീയ്ക്ക് ആദ്യ പ്രതി നൽകി പ്രകാശനം നിർവ്വഹിച്ചു.
ശരാശരി മലയാളി വായനക്കാര്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് നോവലുകളെയാണ്. നില നിൽക്കുന്ന പുതിയ കാലത്തിന്റെ പ്രശ്നസങ്കീര്‍ണതകളെ ആവിഷ്കരിക്കാന്‍ തക്ക കരുത്തും സൗന്ദര്യവും ഈ നോവലിനുണ്ട്. സഹൃദയരായ വായനക്കാര്‍ നോവലിനെ നെഞ്ചേറ്റി ലാളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നോവലിസ്റ്റ് പറഞ്ഞു. സാമൂഹ്യ പ്രവർത്തകരായ ശങ്കരൻ.എ, അയ്യപ്പൻ.എ, ഇ.പി.കുഞ്ഞിപ്പ, രാജേഷ്.പി, മഞ്ജിമ ഇ.പി എന്നിവർ സന്നിഹിതരായി