പാലക്കാട്: ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് അഗളി എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ വി സുരേഷും, പാർട്ടിയും അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പുതൂർ വില്ലേജിൽ, ചൂട്ടറ ദേശത്തു ചൂട്ടറ ഊരിൽ തേനിക്കൽ മലയുടെ അടിവാരത്തു നടത്തിയ വ്യാപകമായ പരിശോധനയിൽ 576 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.
മലമുകളിലെ പാറമടകൾക്കിടയിൽ, ആയി ചാരായം വാറ്റുവാൻ 32 കുടങ്ങളിലായി പാകപ്പെടുത്തിയ നിലയിൽ സൂക്ഷിച്ചു വെച്ചിരുന്ന 576 ലിറ്റർ വാഷാണ് കണ്ടുപിടിച്ച് കേസെടുത്തത്.
ഓണത്തിന്റെ തുടർച്ചയായി ദിവസങ്ങളിൽ മദ്യത്തിന് വൻ ഡിമാൻഡ് ഉള്ള ദിവസങ്ങളിൽ, ഈ വാഷ് വാറ്റി ചാരായമാക്കി, വൻ വിലയ്ക്ക് വിൽക്കുന്നതിന് വേണ്ടിയാണ്, ഇത്തരത്തിൽ വൻ തോതിൽ വാഷ് സൂക്ഷിച്ചു വച്ചിരിക്കുന്നതെന്ന് എക്‌സൈസ് വൃത്തങ്ങൾ അറിയിച്ചു.
സിവിൽ എക്‌സൈസ് ഓഫിസർമാരായ പ്രസാദ് എം, രതീഷ് കെ, ശ്രീകുമാർ ആർ, രങ്കൻ കെ, എക്‌സൈസ് ഡ്രൈവർ വിഷ്ണു ടി എന്നിവർ റെയ്‌ഡില്‍ പങ്കെടുത്തു.