പാലക്കാട്: ക്രിപ്‌റ്റോ രംഗത്തെ നവാഗതരായ ബിറ്റ്‌സ് എക്‌സ്‌ചേഞ്ച്,ഇടപാടുകാരുടെ നിക്ഷേപ സംരക്ഷണാര്‍ത്ഥം, ക്രിപ്‌റ്റോ വാലറ്റിന്മേല്‍, ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തും. ക്രിപ്‌റ്റോ വിപണി ഇന്ന് ഒരു കുതിച്ചു ചാട്ടത്തിന്റെ വക്കിലാണെന്ന് ബിറ്റ്‌സ് എക്‌സ്‌ചേഞ്ച് സ്ഥാപകനായ നവീന്‍ കുമാര്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ ക്രിപ്‌റ്റോ കറന്‍സികളുടെയും വിപണി മൂല്യം രണ്ടു ട്രില്യണ്‍ ഡോളര്‍ കടന്നതായാണ് സൂചന.
ക്രിപ്‌റ്റോ കറന്‍സിയോടുള്ള സമീപനം മാറിയിട്ടുണ്ട്.പ്രമുഖ നിക്ഷേപകരായ ഗ്രേ സ്‌കെയിന്റെ വന്‍ സാമ്പത്തിക നിക്ഷേപമാണ് ഇതിന്റെ കാരണം.ക്രിപ്‌റ്റോ ഇടപാടുകാരും നിക്ഷേപകരും വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകാരുടെ എണ്ണവും ക്രമാനുഗതമായി കൂടുന്നുണ്ട്. അതുകൊണ്ട് തന്നെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിന്റെ കാര്യത്തിലും വര്‍ധന ഉണ്ട്.
എക്‌സ്‌ചേഞ്ചുകളുടെ സുരക്ഷയാണ് ഇന്നത്തെ പ്രധാന പ്രശ്‌നം. 2021-ല്‍ ഹാക്കേഴ്‌സ് 600 ദശലക്ഷം ഡോളര്‍ മൂല്യം വരുന്ന കൊയിനുകളാണ് പോളി നെറ്റ് വര്‍ക്കില്‍ നിന്നും മോഷ്ടിച്ചത്. നിലവില്‍ ക്രിപ്‌റ്റോ സെക്യൂരിറ്റിയുടെ പാളിച്ചകളാണ് ഇവിടെ പ്രകടമാകുന്നത്. അതുകൊണ്ടാണ് വാലറ്റ് മോഷ്ടാക്കള്‍ക്കെതിരെ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ ബിറ്റ്‌സ് എക്‌സ്‌ചേഞ്ച് തീരുമാനിച്ചതെന്ന് നവീന്‍കുമാര്‍ പറഞ്ഞു.
വാലറ്റിന് സുരക്ഷ ഏര്‍പ്പെടുത്താന്‍ ആഗോളതലത്തില്‍ തന്നെ മുന്‍നിരയിലുള്ള സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ഫൈബര്‍ ബ്ലോക്‌സിനെയാണ്, ബിറ്റ്‌സ് എക്‌സ്‌ചേഞ്ച് ചുമതലപ്പെടുത്തിയിരിക്കുന്നത്. യൂസര്‍ വാലറ്റിന് കരുത്തുറ്റ ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളതിനാല്‍ ഒരുരൂപ പോലും നഷ്ടപ്പെടുകയുമില്ല.
ഇന്‍ഷുറന്‍സിനൊപ്പം,ഉപഭോക്തൃ സൗഹൃദ സേവന പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. 24 മണിക്കൂറും ഫലപ്രദമായ കസ്റ്റമര്‍ സര്‍വീസാണ് അതില്‍ പ്രധാനം. ട്രാന്‍സാക്ഷന്‍ വേഗത കൂടുമ്പോള്‍, ബിറ്റ്‌സിന് മറ്റ് കമ്പനികളെക്കാള്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ കഴിയും.
വിവിധ ഭാഷാ സേവനമാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
ഒരു സെക്കന്‍ഡില്‍ 30 ദശലക്ഷം ട്രാന്‍സാക്ഷന്‍ പ്രോസസ് ചെയ്യാന്‍ ബിറ്റ്‌സിന് ശേഷി ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക സേവന കമ്പനിയായ വിസയ്ക്കുപോലും ഒരു സെക്കന്‍ഡില്‍ 65,000 ട്രാന്‍സാക്ഷന്‍ പ്രോസസ് ചെയ്യാനുള്ള ശേഷി മാത്രമേ ഉള്ളൂ. 2022 ഒന്നാം പാദത്തില്‍ 10,00,000 വെബ് യൂസേഴ്‌സിനെയും 2,00,000 ആപ് യൂസേഴ്‌സിനെയുമാണ് ബിറ്റ്‌സ് ലക്ഷ്യമിടുന്നത്.