New Update
Advertisment
പാലക്കാട്: താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ ശ്രീ ചട്ടമ്പിസ്വാമി തിരുവടികൾ ജയന്തി ആചരണം യുണിയൻ ഒഫിസിൽ വെച്ച് നടത്തി. സ്വാമിയുടെ ഛായാ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി.
ചടങ്ങ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ.മേനോൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് കോർഡിനേറ്ററും യൂണിയൻ ഭരണ സമിതി അംഗവുമായ എം.ദണ്ഡപാണി, ദാമോദരൻ ഒലവക്കോട്, പാലാട്ട് മോഹൻ ദാസ്, ഹരിദാസ് മച്ചിങ്ങൽ, പ്രതിനിധി സഭാംഗം സി.കരുണാകരനുണ്ണി, എടത്തെരുവ് കരയോഗം
പ്രസിഡൻ്റ് വി. പ്രഭാകരൻ, .അകത്തേത്തറ കരയോഗം സെക്രട്ടറി ആർ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.