/sathyam/media/post_attachments/Zf0uYtpnVtXwvNnGby4z.jpg)
പുതുക്കോട്: എഐഎസ്എഫ് പുതുക്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദന സദസ് സംഘടിപ്പിച്ചു. സിപിഐ ലോക്കൽ സെക്രട്ടറി പി.എം അലി അനുമോദന സദസ് ഉത്ഘാടനം ചെയ്തു.
എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് യാസർ പൂവ്വത്തിങ്കൽ, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് റഫീക്ക്, പഞ്ചായത്ത് മെമ്പർ സുകന്യ പ്രശാന്ത്, പുതുക്കോട് ബാങ്ക് ഡയറക്ടർ ഹൈറുന്നിസ മുസ്തഫ തുടങ്ങിയവർ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികൾക്കളെ അനുമോദിച്ചും, അഭിനന്ദിച്ചും സംസാരിച്ചു.
എഐഎസ്എഫ്, എഐവൈഎഫ് മേഖല നേതാകളായ പ്രമോദ് ദാമോദരൻ, തൗഫീക്ക് പൂവ്വത്തിങ്കൽ, അബ്ദു, ഫൈസൽ ചന്തപ്പുര, ശ്രീരാജ്, നാരായണൻകുട്ടി, അച്ചു, ആദിൽ തുടങ്ങിയവർ പങ്കടുത്തു. പഞ്ചായത്തിലെ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുപതോളം വിദ്യാർഥികളെയാണ് അനുമോദിച്ചത്.