/sathyam/media/post_attachments/7WcZUcgCWzUljUAJDgwU.jpg)
ചിറ്റിലഞ്ചേരി: സ്വർണക്കടത്തും മയക്കുമരുന്നും ഗുണ്ടായിസവും പീഡനവും പൂർവാധികം ശക്തി പ്രാപിച്ച ഈ തുടർഭരണ വാഴ്ചയിൽ, ലോകം ഭയക്കുന്ന കൊറോണ വൈറസിനെ മറയാക്കി കേരളത്തിലെ കോടി കണക്കിന് രൂപയുടെ മരംമുറി കേസ് പോലും അട്ടിമറിക്കുകയും, ജനകീയം ആയ വികസന പ്രവർത്തനങ്ങൾ കടലാസിൽ ഒതുക്കുകയും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പിണറായി സർക്കാർ പരാജയപ്പെട്ട് അതിചർച്ചകളിൽ നിന്നും ഒഴിഞ്ഞു മാറുകയും ചെയ്ത് 100 ദിനം പൂർത്തിയാക്കുന്ന ഇടത് സർക്കാരിനെതിരെ മേലാർക്കോട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ചിറ്റിലഞ്ചേരി ജംഗ്ഷനിൽ വെച്ച് കരിദിനം ആചരിച്ചു.
പ്രസ്തുത പരുപാടി ഡിസിസി ജനറൽ സെക്രട്ടറി കെ ജി എൽദോ ഉത്ഘടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പി. രാകേഷ് അധ്യക്ഷൻ ആയി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷെഫീക് സ്വഗതം ആശംസിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പദ്മകുമാർ നന്ദിപ്രകാശനം നടത്തി.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ വി കണ്ണൻ, സി കെ വേണു, മെമ്പർമാർ ആയ സി മുരളീധരൻ, ആർ ഷൈജു, എ അജിത, ജയ രാമകൃഷ്ണൻ, കെ സി വിജയൻ, കെ ഷാജസ്, മഹേഷ്, , എസ് നിധീഷ്, രാകേഷ് പി എൻ, എസ് സുനിൽ കുമാർ, വി മണികണ്ഠൻ, ശ്യാം തുടങ്ങിയവർ നേതൃത്വം നൽകി.