/sathyam/media/post_attachments/S3jfKYmeM1Srr26ZEYQy.jpg)
മലമ്പുഴ: മഴ പെയ്യാൻ തുടങ്ങിയതോടെ കടുക്കാംകുന്നം മേൽപാലം അപ്രോച്ച് റോഡിൽ ഗർത്തം പ്രത്യക്ഷപ്പെട്ടു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ജലവിതരണ പൈപ്പ് ഇടാൻ കുഴിച്ച ചാലാണ് ഇടിഞ്ഞു കൊണ്ടിരിക്കുന്നത്.
ഈ റോഡ് ആർബിസിസിയുടെ മേൽനോട്ടത്തിലുള്ളതായതിനാൽ പിഡബ്ല്യൂഡിയോ പഞ്ചായത്തോ ശ്രദ്ധിക്കുന്നില്ല. രാത്രി സമയങ്ങളിൽ ഈ പ്രദേശത്തുകൂടെ പോകുന്ന വാഹനങ്ങളും കാൽനടയാത്രക്കാരും അപകടത്തിൽ പെടാൻ സാധ്യതയുള്ളതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
മഴവെള്ളം ഒഴുകുന്തോറും ഗർത്തം കൂടാൻ സാധ്യതയുണ്ടെന്നും എത്രയും വേഗം റോഡിലെ ഗർത്തം മാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.