ആലൂർ ഹൈദ്രോസ് ജുമാമസ്ജിദ് കമ്മിറ്റിക്ക് പുതിയ ഭാരാവാഹികൾ

New Update

publive-image

Advertisment

ആലൂർ: ആലൂർ ഹൈദ്രോസ് ജുമാ മസ്ജിദ്വാർഷിക ജനറൽ ബോഡി യോഗം ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ വെച്ച് പ്രസിഡണ്ട് കെ.കെ അബ്ദുല്ല ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജമാഅത്ത് ഖത്തീബ് കബീർ ഫൈസി പെരിംഗടി ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി അബ്ദുൾ ഖാദർ കോളോട്ട് കഴിഞ്ഞ വർഷത്തെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. അബ്ദുല്ല ആലൂർ, എ മുഹമ്മദ് കുഞ്ഞി, ടി.എ ഹനിഫ ഹാജി, അസീസ് എം.എ, സൈനുദ്ധീൻ ടി.എ തുടങ്ങിയവർ സംബന്ധിച്ചു.  ബി.കെ അബ്ദുൾ ഖാദർ ബന്തിയോട് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പുതിയ ഭാരാവാഹികൾ: എ മുഹമ്മദ് കുഞ്ഞി പ്രസിഡണ്ട്, അബ്ദുൾ ഖാദർ കോളോട്ട് ജനറൽ സെക്രട്ടറി, അബ്ദുല്ല ആലൂർ ട്രഷററർ. മറ്റ് ഭാരാവാഹികൾ: വൈസ് പ്രസിഡണ്ടുമാർ
ജലീൽ തോട്ടും ബാത്ത്, ടി.എ ഹനീഫ ഹാജി. സെക്രട്ടറിമാർ: ശിഹാബ് പാലോത്ത്, അസിസ് എം.എ, സൈനുദ്ധീൻ ടി.എ.

palakkad news
Advertisment