/sathyam/media/post_attachments/uSGxkIsyV4esFkmhSn0l.jpg)
പാലക്കാട്: 'ജനകീയാസൂത്രണം 25 വർഷങ്ങൾ: അധികാരവും സിവിൽ സർവ്വീസും ജനങ്ങളിലേക്ക്' കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ്റെ നേതൃത്ത്വത്തിൽ ഓൺലെയിൻ ശിൽപശാല സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ് 31-രാവിലെ 10.3ന് മുൻ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം നിര്‍വ്വഹിക്കും. കെജിഒഎ സംസ്ഥാന പ്രസിഡൻറ് ഡോ: എം.എ നാസർ അദ്ധ്യക്ഷനാകും. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യാതിഥിയാകും.
ചടങ്ങില്‍ മുൻ എംഎൽഎ സി.കെ രാജേന്ദ്രൻ പാലോളി മുഹമ്മദ് കുട്ടിയെ പൊന്നാടയണിയിച്ച് ആദരിക്കും. മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്ക് മുഖ്യ പ്രഭാഷണം നടത്തും. പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു സംസാരിക്കും.