പാലക്കാട് നഗരസഭയിലെ വാക്സിനേഷൻ ഡിഎംഒ അട്ടിമറിക്കുന്നു: ബിജെപി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: പാലക്കാട് നഗരസഭയിൽ വാർഡ് തലത്തിൽ മാതൃകാപരമായി നടത്തിയ വാക്സിനേഷൻ ഡിഎംഒ അട്ടിമറിക്കുന്നു എന്ന് ബിജെപി ജില്ലാ അധ്യക്ഷൻ ഇ. കൃഷ്ണദാസ് ആരോപിച്ചു

കേരളത്തിൽ ഏറ്റവും കുറവ് വാക്സിനേഷൻ നടന്ന ജില്ലകളിലൊന്നാണ് പാലക്കാട്. സംസ്ഥാന സർക്കാർ വാർഡ് തലത്തിൽ വാക്സിനേഷൻ നടപ്പാക്കുന്നതിന് രണ്ടു മാസം മുമ്പ് തന്നെ പാലക്കാട് നഗരസഭയിൽ വാർഡ് തലത്തിൽ വാക്സിനേഷൻ ആരംഭിച്ചിരുന്നു.

പാലക്കാട് ജില്ലയിൽ ഒരു വാർഡ് പോലും മൈക്രോ കണ്ടേൻമെൻറ സോൺ ഇല്ലാത്ത ഏക നഗരസഭയാണ് പാലക്കാട്. ഏറ്റവും മികച്ച രീതിയിൽ നടന്ന വാക്സിനേഷൻ അട്ടിമറിക്കാനാണ് ഡിഎംഒ ശ്രമിക്കുന്നത്.

നഗരസഭയിലെ മുഴുവൻ വാർഡുകളിലും ഒരുവട്ടം വാക്സിനേഷൻ പൂർത്തിയാക്കിയതിനു ശേഷം രണ്ടാം ഡോസ് വാർഡുകളിൽ നൽകുന്നതിനു പകരം സ്വകാര്യ ക്ലബ്ബുകൾ വഴി നടത്തുന്നതിൽ ദുരൂഹതയുണ്ട്.

വാർഡ് തലത്തിലുള്ള വാക്സിനേഷൻ പുനരാരംഭിക്കാത്ത പക്ഷം ബിജെപി ശക്തമായ സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് ജില്ലാ അധ്യക്ഷൻ പ്രസ്താവിച്ചു.

palakkad news
Advertisment