അട്ടപ്പാടി വട്ടുലക്കി ഊര് മൂപ്പൻ ചെറിയ മുപ്പനെയും മകന്‍ വിഎസ് മുരുകനെയും പോലീസ് ആക്രമിച്ചത് ഭൂമാഫിയക്കു വേണ്ടി - ജനനീതി ചെയർമാൻ എന്‍ പത്മനാഭൻ

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: അട്ടപ്പാടി വട്ടുലക്കി ഊര് മൂപ്പൻ ചെറിയ മുപ്പനെയും ആദിവാസി ആക്ഷൻ കൗൺസിൽ വൈസ് പ്രസിഡണ്ടും മൂപ്പൻ്റ മകനുമായ വിഎസ് മുരുകനെയും പോലീസ് ആക്രമിച്ചത് ഭൂമാഫിയക്കു വേണ്ടിയാണെന്ന് ജനനീതി ചെയർമാൻ എന്‍ പത്മനാഭൻ.

മുൻ കേരള ചീഫ് സെക്രട്ടറി ആര്‍ രാമചന്ദ്രൻ നായർ അധികൃതമായി കൈവശപ്പെടുത്തിയ 55 ഏക്കർ സ്ഥലത്തെ നിർമ്മാണ പ്രവർത്തനം തടഞ്ഞതാണ് മർദ്ദനത്തിന് കാരണമെന്നും എന്‍ പത്മനാഭൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അട്ടപ്പാടി ആദിവാസി മേഖല ഭൂമാഫിയകളുടെ കൈപ്പിടിയിലാണ് ' ഭൂമാഫിയകൾക്ക് സംരക്ഷണം നൽകുന്ന നടപടിയാണ് പോലീസുകാരും രാഷ്ട്രീയക്കാരും സ്വീകരിക്കുന്നത്. തിരുവനന്തപുരം വിദ്യാധിരാജ വിദ്യാ സമാജത്തിൻ്റെ പേരിലാണ് ആര്‍ രാമചന്ദ്രൻ നായർ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നത്.

1975 ലെ ആദിവാസി സംരക്ഷണ നിയമപ്രകാരം ഭൂമി കൈമാറ്റത്തിന് വിലക്കുണ്ട്. മാത്രമല്ല രാമചന്ദ്രൻ നായർകൈവശപ്പെടുത്തിയ സ്ഥലത്തിൻ്റെ അടിയാധാരം ആദിവാസികളുടെ പേരിലാണ്.

ആദിവാസി സഹകരണ സംഘത്തിൻ്റെ 2000 ഏക്കർ ഭൂമിയും സ്വകാര്യ വ്യക്തിക്ക് കൈമാറി. ഇത്തരത്തിൽ വ്യാപകമായ അനധികൃത ഭൂമി മാറ്റമാണ് അട്ടപ്പാടിയിൽ നടക്കുന്നത്. ഇതിന് ഭരണതലത്തിൽ ഗൂഡാലോചനയുണ്ട്.

ഭൂമാഫിയകൾക്കെതിരെ പ്രതികരിക്കുന്ന ആദിവാസി യുവാക്കളെ മാവോയിസ്റ്റ് മുദ്ര കുത്തി ജയിലിലടക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഇതു കൊണ്ട് തന്നെ അട്ടപ്പാടിയിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും എന്‍ പത്മനാഭൻ ആവശ്യപ്പെട്ടു. സെക്രട്ടറി എ.ഡി ജോർജ് പുലി കുത്തിയേലും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

palakkad news
Advertisment