സച്ചാർ, പാലോളി കമ്മിറ്റി റിപ്പോർട്ടുകൾ പൂർണമായും നടപ്പിലാക്കുക എന്നാവശ്യപ്പെട്ട് എസ്ഐഒ-സോളിഡാരിറ്റി പാലക്കാട് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് ധർണ നടത്തി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: സച്ചാർ, പാലോളി കമ്മിറ്റി റിപ്പോർട്ടുകൾ പൂർണമായും നടപ്പിലാക്കുക എന്നാവശ്യപ്പെട്ട് എസ്ഐഒ-സോളിഡാരിറ്റി പാലക്കാട് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് ധർണ നടത്തി. 'സച്ചാർ, പാലോളി ; മുസ്ലിം സമുദായത്തെ വഞ്ചിച്ച പിണറായി സർക്കാരിനെ ജനകീയ വിചാരണ ചെയ്യുന്നു' എന്ന തലക്കെട്ടിൽ നടത്തിയ ധർണ സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ഡോ. അലിഫ് ഷുക്കൂർ ഉദ്ഘാടനം ചെയ്തു.

എസ്ഐഒ സംസ്ഥാന സമിതിയംഗം അമീൻ മമ്പാട് മുഖ്യപ്രഭാഷണം നടത്തി. പരിപാടിയിൽ എംഎസ്എഫ് ജില്ലാ പ്രസിഡന്റ് ബിലാൽ മുഹമ്മദ്, ഐ.എസ്.എം ജില്ലാ വൈസ് പ്രസിഡന്റ് നസീർ കളിക്കാട്, എസ്.കെ.എസ്.എസ്. എഫ് ജില്ലാ സെക്രട്ടറി അസ്കർ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അബൂഫൈസൽ, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് റഷാദ് പുതുനഗരം, കേരള മുസ്ലിം കോൺഫറൻസ് ജനറൽ കൺവീനർ എം.കെ സുൽത്താൻ, മനുഷ്യാവകാശ പ്രവർത്തകർ വിളയോടി ശിവൻകുട്ടി, വിവരാവകാശ പ്രവർത്തകൻ നിജാം മുതലമട തുടങ്ങിയവർ സംസാരിച്ചു.

സോളിഡാരിറ്റി ജില്ലാ വൈസ്പ്രസിഡന്റ് ശാക്കിർ അഹ്മദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ എസ്ഐഒ ജില്ലാ പ്രസിഡന്റ് നബീൽ ഇസ്ഹാഖ് സ്വാഗതവും, ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമിതിയഗം ലുഖ്മാൻ ആലത്തൂർ സമാപനവും നടത്തി. സഫീർ ആലത്തൂർ, റിയാസ് മേലേടത്ത്, നൗഷാദ്‌ ആലവി, റഫീഖ് പുതുപള്ളി തെരുവ്, അഫ്‌സൽ പുതുപ്പള്ളിതെരുവ് എന്നിവർ നേതൃത്വം നൽകി.

palakkad news
Advertisment