/sathyam/media/post_attachments/lqQbNFmBFBQmnWzG4Azh.jpg)
പാലക്കാട്: കള്ള് വ്യവസായം സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ വേഗത പാലിക്കുന്നില്ലെന്ന് എഐടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് കെസി ജയപാലൻ. കേരള ചരിത്രത്തിൽ കള്ള് വ്യവസായത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ടെന്നും കെസി ജയപാലൻ അഭിപ്രായപ്പെട്ടു.
3000 ൽ അധികം കള്ളുഷാപ്പുകളാണ് കേരളത്തിൽ അടച്ചു പൂട്ടിയത്. വിദേശമദ്യ വിൽപ്പനക്കാലത്ത നിയന്ത്രണമാണ് സംസ്ഥനത്ത് കള്ള് വ്യവസായത്തിനുള്ളത്. തൊഴിലാളികൾക് കോവിഡ് കാലത്ത് പോലും മതിയായ ആനുകൂല്യം ലഭിച്ചില്ല കള്ള് വ്യവസായത്തെ സംരക്ഷിക്കാൻ എഐടിയുസി നൽകിയ മാർഗനിർദ്ദേശങ്ങൾ സർക്കാർ നടപ്പിലാക്കണമെന്നും ജയപാലൻ ആവശ്യപ്പെട്ടു.