മഹാത്മജിയുടെ സ്മരണകളുറങ്ങുന്ന സബർമതി ആശ്രമത്തെ പാർക്കാക്കി മാറ്റാനുള്ള കേന്ദ്രസർക്കാർ തീരുമാനം പ്രതിഷേധാർഹം - ഗാന്ധിദർശൻ സംസ്ഥാന പ്രസിഡണ്ട് വി.സി കബീർ മാസ്റ്റർ

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: മഹാത്മജിയുടെ സ്മരണകളുറങ്ങുന്ന സബർമതി ആശ്രമത്തെ പാർക്കാക്കി മാറ്റാനുള്ള കേന്ദ്രസർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്ന് ഗാന്ധിദർശൻ സംസ്ഥാന പ്രസിഡണ്ട് വിസി കബീർ മാസ്റ്റർ.

സ്വാതന്ത്ര്യ സമര ധീരരെ ഒഴിവാക്കാനുള്ള ശ്രമവും സബർമതി പാർക്കാക്കാനുള്ള ശ്രമവും ചേർത്തുവായിക്കേണ്ടതുണ്ടെന്നും കബീർ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്വാതന്ത്ര്യ സമര ചരിത്രത്തിൻ്റെ അഭിമാനസ്തംഭമാണ് സബർമതി ആശ്രമം. ഉപ്പ് സത്യാഗ്രഹമുൾപ്പടെ ഒട്ടേറെ ചരിത്ര മുഹൂർത്തങ്ങൾക്ക് ആശ്രമം വേദിയായി. ഇന്നും പരിപാവനമായി സംരക്ഷിക്കപ്പെടുന്ന ആശ്രമം പാർക്കാക്കുന്നതിൽ ദുരൂഹതയുണ്ട്.

ആശ്രമത്തിലെ മഗൻ നിവാസ്, ഉപാസന മന്ദിർ, ഹൃദയകുഞ്ജ്, വിനോബ മിരാ കുടീർ, നന്ദിനി, ഉദ്യോഗ മന്ദിർ, സംഗ്രാഹാലയ, ഛത്രാലയ എന്നിവ ഇന്നും സ്വദേശ വിദേശികളുടെ ആകർഷണ കേന്ദ്രമാണ്. ദേശീയ സ്മാരകമായ സബർമതി ആശ്രമത്തെ പാർക്കാക്കുന്നതിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 3 ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

10001 കത്തുകൾ പ്രധാനമന്ത്രിക്കയക്കുമെന്നും കബീർ മാസ്റ്റർ പറഞ്ഞു. പി ഹരിഗോവിന്ദൻ മാസ്റ്റർ, ബൈജു വടക്കുംപുറം, പി.എസ് മുരളീധരൻ മാസ്റ്റർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment